Connect with us

ലൂസിഫർ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ !ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ !

Box Office Collections

ലൂസിഫർ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ !ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ !

ലൂസിഫർ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ !ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ !

ആഘോഷത്തോടെയും ആരവത്തോടെയുമാണ് ആരാധകർ ലൂസിഫറിനെ വരവേറ്റത്. ഇതൊരു ചെറിയ ചിത്രമല്ല എന്ന് മനസിൽ ഉറപ്പിച്ച ആരാധകർക്ക് മാറ്റി ചിന്തിക്കാൻ അവസരം നൽകിയില്ല പ്രിത്വിരാജ് എന്ന സംവിധായകൻ.

മോഹൻലാലിൻറെ മാസ്സ് പ്രകടനവും പ്രിത്വിയുടെ ക്ലാസ് സംവിധാനവും കൂടി ചേർന്നപ്പോൾ ലൂസിഫർ ഹിറ്റായി മാറുകയാണ്. നാല്പത് വർഷങ്ങൾക്കിടയിൽ ആദ്യത്തെയാണ് മോഹൻലാൽ പോലും ഒരു ഫാൻസ്‌ ഷോയ്ക്ക് എത്തുന്നത്.

എന്തായാലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുറത്ത് വന്ന കണക്കുകളില്‍ ആദ്യദിനം മോശമില്ലാത്ത കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തീരുമാനിച്ചിരുന്ന ഷോ യില്‍ നിന്നും പ്രത്യേക പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തി റിലീസ് ദിവസം ലൂസിഫര്‍  .

റിലീസ് ദിവസം തിരുവനന്തപുരം സെന്ററില്‍ 59 പ്രദര്‍ശനങ്ങളില്‍ 23 ഷോ കളും ഹൗസ് ഫുള്‍ ആയിരുന്നു. ബാക്കി ഉള്ളതെല്ലാം നാമമാത്രമായ ടിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 41 ഷോ ആയിരുന്നു ആദ്യദിനം ലഭിച്ചത്. കേരളത്തിലെ മറ്റ് പ്രധാന സെന്ററുകളിലെ എല്ലാം അവസ്ഥ ഇതൊക്കെ തന്നെയായിരുന്നു.

മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. റിപോർട്ടുകൾ അനുസരിച്ച് ആദ്യ ദിന കളക്ഷൻ 12 കോടി കവിഞ്ഞു എന്നാണ് .

ആരാധകരുടെയും സാധാരണ പ്രേക്ഷകരുടെയും പ്രതികരണത്തിൽ നിന്നും മനസിലാക്കുന്നതും ഈ കണക്ക് സത്യമാണെന്നു തന്നെയാണ്. കാരണം ഒടിയൻ എന്ന ചിത്രത്തിൽ നിരാശപെട്ടവർക്ക് ലൂസിഫർ ഒരു വലിയ ആശ്വാസം മാത്രമല്ല , ആവേശമാണ് സൃഷ്ടിച്ചത്. എന്തായാലും വരും ദിനങ്ങളിൽ ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ തീർക്കാൻ ലൂസിഫറിന് സാധിക്കും എന്നത് ഉറപ്പാണ്.

lucifer movie first day collection report

More in Box Office Collections

Trending

Recent

To Top