ഹരിശ്രീ അശോകന്റെ സംവിധാന കുപ്പായത്തിൽ ‘ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ‘ – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി .
നടൻ ഹരിശ്രീ അശോകൻ സംവിധായകനായി അരങ്ങേറുന്ന ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് പോസ്റ്റർ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്.
തമാശയുടെ മേമ്പൊടിയിൽ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. സുരഭി സന്തോഷ് , രാഹുൽ മാധവ് , ദീപക്ക് , ധർമജൻ ബോൾഗാട്ടി , മനോജ് കെ ജയൻ , നന്ദു , നമിത തുടങ്ങിയവരാണ് സിനിമയിൽ അണിനിരക്കുന്നത്.
പത്തുവർഷം മുൻപ് മനസിൽ മൊട്ടിട്ട സംവിധാന മോഹമാണ് ഹരിശ്രീ അശോകൻ ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ സാക്ഷാത്കരിക്കുന്നത്. എം ഷിജിത്ത് ആണ് ചിത്രം, നിർമിക്കുന്നത്.
oru international local story first look poster released by mammootty
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...