Malayalam Breaking News
” നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? പോയി കുളിക്കെടാ ” – വളർത്തു നായക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖർ സൽമാനെതിരെ രൂക്ഷ വിമർശനം
” നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? പോയി കുളിക്കെടാ ” – വളർത്തു നായക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖർ സൽമാനെതിരെ രൂക്ഷ വിമർശനം
By
” നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? പോയി കുളിക്കെടാ ” – വളർത്തു നായക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖർ സൽമാനെതിരെ രൂക്ഷ വിമർശനം
സമൂഹ മാധ്യമങ്ങളിൽ നടി നടന്മാർ കുടുംബാംഗങ്ങളെ പോലെയാണ് വളർത്തു മൃഗങ്ങളെയും പരിചയപ്പെടുത്തുന്നത്. ഇത്തരം ചിത്രങ്ങൾക്ക് നല്ല രീതിയിലുള്ള കമന്റുകളും മറ്റുമാണ് ലഭിക്കാറുള്ളതും. എന്നാൽ നടൻ ദുൽഖർ സൽമാൻ കടുത്ത വിമര്ശങ്ങള്ക്കാണ് ഇരയാകുന്നത്.
വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാന് മതയാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. വളരെ ശക്തമായ വിമർശനങ്ങളാണ് ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്.
ബോക്‌സര്‍ ഇനത്തില്‍പ്പെട്ട നായയെ തഴുകി ദുല്‍ഖര്‍ സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും ‘ഹണി’ എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് മുപ്പത് ലക്ഷം ഫോളോവര്‍മാരുള്ള ദുല്‍ഖര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
“അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്ബോള്‍ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്‌ലിയായ മനോഹരിയായ കൂട്ടുകാരി.” എന്നായിരുന്നു ചിത്രത്തോടൊപ്പം ദുല്‍ക്കര്‍ കുറിച്ചിരുന്നത്.
എന്നാല്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം മതം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോശമായിപ്പോയി, ഒരു മുസ്ലീം ഒരിക്കലും ഡോഗിനെ തൊടരുത്.ഇസ്ലാമില്‍ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്ല്യരാണ്.ഏഴ് പ്രാവശ്യം പോയി കുളിച്ചുകള.ദുല്‍ഖര്‍ ജീവിക്കുന്ന ജീവിതം ഹറാമാണ്. അതു നമുക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയില്ല, കാരണം ദുല്‍ഖറിന് ഇസ്ലാം അറിയില്ല.ഡിക്യു ബ്രോ. ഞങ്ങള്‍ താങ്കളെ ബഹുമാനിക്കുന്നു. പക്ഷെ മറ്റ് മുസ്ലീം നടന്‍മാരെ അനുകരിക്കരുത്. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ചില്ല.ആരായാലും ഇസ്ലാം നിയമങ്ങള്‍ ഒരേ പോലെ (നടനായാലും). ഇത്തരത്തിലാണ് കമന്റുകൾ നീളുന്നത് . എന്നാൽ ദുൽഖർ സൽമാൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല.
social media against dulquer salman
