‘ഒരു അഡാര്‍ ലൗ’വിന്റെ പിന്നിൽ പേളി മാണി !!
‘ഒരു അഡാര്‍ ലൗ’ തരംഗം മാറുന്നില്ല. ഒന്ന് കണ്ണിറുക്കിയത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണിറുക്കിയ നടിയായും നടനും തരംഗമായിമാറി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് ചിത്രത്തിലെ അടുത്ത ഗാനമാണ് .
അണിയറപ്രവർത്തകരാണ് ഗാനം പുറത്തുവിട്ടത്. പ്രിയയും, റോഷനും പ്രധാനകഥാപാത്രങ്ങളാകുന്ന ഗാനം തമിഴിലാണെന്നതാണ് മറ്റൊരു പ്രത്യേകത.ഷാന്‍ റഹ്മാന് തന്നെയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. രസകരമായ വസ്തുത എന്തെന്നാൽ നടിയും അവതാരികയുമായി പേളി മാണിയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബറില്‍ തീയേറ്ററുകളിലെത്തും.
ഹാപ്പി വെഡ്ഡിങ് , ചങ്ക്സ് എന്നി ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്. ഒരു അഡാര്‍ ലവില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് വേഷമിടുന്നത്.
യുവസംവിധായകന് ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്.
പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന് സംഗീതം നല്കി വിനീത് ശ്രീനിവാസന് ആലപിച്ച ഗാനമാണ് ആദ്യം വൈറലായത് . പി.എം.എ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.
