Connect with us

പോക്കിരിരാജ വീണ്ടും എത്തുമ്പോൾ, ബോക്സ് ഓഫീസ് വെട്ടിപ്പിടിക്കുമോ ?

Malayalam Breaking News

പോക്കിരിരാജ വീണ്ടും എത്തുമ്പോൾ, ബോക്സ് ഓഫീസ് വെട്ടിപ്പിടിക്കുമോ ?

പോക്കിരിരാജ വീണ്ടും എത്തുമ്പോൾ, ബോക്സ് ഓഫീസ് വെട്ടിപ്പിടിക്കുമോ ?

വൈശാഖ് എന്ന നവാഗത സംവിധായകന് മലയാള സിനിമ ലോകത്ത് ഇരിപ്പിടം കൊടുത്ത സിനിമയായിരുന്നു പോക്കിരിരാജ 2010-ൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ഏറ്റവും വലിയ ഹിറ്റായ പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

കാരണം പതിനേഴ് ദിവസം കൊണ്ട് 11 കോടി രൂപയാണ് അന്ന് തീയറ്ററുകളിൽ നിന്ന് മാത്രം പോക്കിരാജ കളക്റ്റ് ചെയ്തത്. മുഴുവൻ ഷോയും അന്ന് ഹൗസ് ഫുള്ളായിരുന്നു. ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീമാണ് അന്ന് പോക്കിരിരാജയുടെ രചന നിർവ്വഹിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിന് അന്ന് കോടികളുടെ ലാഭമാണ് ചിത്രം സമ്മാനിച്ചത്.

പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുമ്പോൾ അന്ന് നേടിയ കളക്ഷന് മുകളിൽ ചിത്രം വരുമാനം ഉണ്ടാക്കുമോ എന്നതാണ് ആദ്യ പ്രതിസന്ധി. ചിത്രം അന്നത്തതിനും മുകളിൽ കളക്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വൈശാഖിനും-ഉദയ് കൃഷ്ണയ്ക്കും അത് തിരിച്ചടിയാകും.

എന്നാൽ രാജ2 മായി എത്തുമ്പോൾ സംവിധായകനും തിരക്കഥാകൃത്തും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.പുലിമുരുകന്റെ വൻ വിജയത്തോടെ ഏറ്റവും കൂടുതൽ പ്രതിഫലമുള്ളതിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഉദയ് കൃഷ്ണ.പുലിമുരുകന്റെ ഛായാഗ്രഹകൻ ഷാജികുമാറാണ് രാജാടൂവിന് ക്യാമറ ചലിപ്പിക്കുക എന്നറിയുന്നു.

ഇത്തവണ പൃഥ്വിരാജ് ചിത്രത്തിൽ ഉണ്ടാകില്ലെന്നും അല്ല അതിഥി താരമായി ചിലപ്പോൾ എത്തിയേക്കുമെന്നും സംസാരമുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളുമായി തിരക്കിലാണ് എന്നതുകൊണ്ടാണ് രാജ2 വിൽ ഭാഗമാകാതിരിക്കാൻ കാരണം.

രാജ2 പരാജയമായാൽ അത് മെഗാസ്റ്റാർ മമ്മൂട്ടിയെക്കൂടി ബാധിക്കും.കാരണം വമ്പൻമുതൽ മുടക്കിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മറ്റ് പല പ്രേജ ക്റ്റുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചനും രണ്ടാം ഭാഗം ഒരുങ്ങുന്നത് രാജാ ടു പരാജയമായാൽ കാഴ്ച്ചക്കാർ കൈ ഒഴിയാൻ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ രാജാടു വിജയിക്കുക എന്നുള്ളത് എല്ലാവർക്കും ഒരു പോലെ അത്യാവശ്യമാണ്. 2019 മാർച്ച് 21ലാണ് രാജ ടു പ്രദർശനത്തിന് എത്തുക.യു കെ സ്റ്റുഡിയോസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുക

More in Malayalam Breaking News

Trending

Recent

To Top