Connect with us

ഐപിഎല്ലിലെ ആ നാണക്കേട് മലയാളി താരം ബേസില്‍ തമ്പിയ്ക്ക് !!

Cricket

ഐപിഎല്ലിലെ ആ നാണക്കേട് മലയാളി താരം ബേസില്‍ തമ്പിയ്ക്ക് !!

ഐപിഎല്ലിലെ ആ നാണക്കേട് മലയാളി താരം ബേസില്‍ തമ്പിയ്ക്ക് !!

ഐപിഎല്ലില്‍ ഒരു ഇന്നിങ്ങിസില്‍  ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളറായി ബേസില്‍ തമ്പി. ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സാണ് ബേസില്‍ വഴങ്ങിയത്.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നാലോവറില്‍ 70 റണ്‍സാണ് ഹൈദരാബാദ് താരമായ ബേസില്‍ വഴങ്ങിയത്. ഹൈദരാബാദിനു വേണ്ടി 2013ല്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മയുടെ റിക്കാര്‍ഡാണ് വഴിമാറിയത്.
 ഐപിഎല്ലിലെ മോശം ബോളിങ്ങന്റെ നാണക്കേട് ഇതുവരെ  സണ്‍ റൈസേഴ്സിന്റെ തന്നെ ഇഷാന്‍ ശര്‍മയുടെ പേരിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 2013ല്‍  ഇഷാന്ത് വഴങ്ങിയത് 66 റണ്‍സ്.
ചാംപ്യന്‍സ് ട്രോഫിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എസ് അരവിന്ദ് 2011ല്‍ വഴങ്ങിയ 69 റണ്‍സും റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംകണ്ടെത്തി.  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ സിയാല്‍ക്കോട്ട് സ്റ്റാലിയന്‍ താരം സര്‍മാദ് അന്‍വര്‍ വഴങ്ങിയ 81 റണ്‍സാണ്  ടിട്വന്റി ലീഗിലെ റെക്കോര്‍ഡ്.
രാജ്യാന്തര ട്വന്റി ട്വന്റി യില്‍ നാണംകെട്ട റെക്കോര്‍ഡ്  അയര്‍ലന്റിന്റെ ബാരി മക്കാര്‍ത്തിയുടെ പേരിലും  അഫ്ഗാസിന്സ്ഥാനെതിരെ ബാരി വഴങ്ങിയത് 69 റണ്‍സ്.ബാംഗ്ലൂരിനെതിരേ ആദ്യ മൂന്നോവറില്‍ 51 റണ്‍സായിരുന്നു ബേസില്‍ വിട്ടുകൊടുത്തത്.

More in Cricket

Trending

Recent

To Top