Actress
നയന്‍താരയെ കടത്തിവെട്ടി തൃഷ; തമിഴകത്തെ താരറാണിയായി മാറി നടി; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
നയന്‍താരയെ കടത്തിവെട്ടി തൃഷ; തമിഴകത്തെ താരറാണിയായി മാറി നടി; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ആരാധകരുടെ സ്വന്തം നയന്‍സ്. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്.
എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴകത്തെ താരറാണി പദത്തില്‍ നിന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടിരിക്കുകയാണ് നയന്‍താര. ഏപ്രില്‍ മാസത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന നയന്‍താര മേയ് മാസം രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നടി തൃഷ ആണ് മേയില്‍ നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മേയിലെ ഓര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്.
തമിഴകത്തെ പ്രധാന ചര്‍ച്ചയാണ് നയന്‍സും തൃഷയും തമ്മിലുള്ള പോരാട്ടം. ഇതില്‍ ആരാവും മുന്നിലെത്തുക എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലുമൊക്കെ മുന്നില്‍ നില്‍ക്കുന്ന തയന്‍താരയെ കടത്തിവെട്ടിയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായി തൃഷ മാറിയത്. നയന്‍താരയുടേതായ അടുത്തിടെ പറയത്തക്ക ഹിറ്റ് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ തൃഷയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഇനി തൃഷ നായികയായി നിരവധി സിനിമകളാണ് വരാനിരിക്കുന്നതും. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷയാണ് നായികയാകുന്നത്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. അജിത്ത് ആണ് ഈ ചിത്രത്തില്‍ നായകന്‍.
വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് നേടിയത്. ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക്ക് സൗത്താണ് നേടിയതെന്നും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടി വിയാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം തൃഷയും നയന്‍സു കഴിഞ്ഞാല്‍ മൂന്നാമത് സാമന്തയാണ്.നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പോലീസ് വേഷത്തിലാണ് കീര്‍ത്തി ഈ ചിത്രത്തില്‍.
കീര്‍ത്തി സുരേഷിന് പിന്നില്‍ തമന്നയാണ്. ആറാം സ്ഥാമത്ത് പ്രിയങ്ക മോഹനാണ്. ഏഴം സ്ഥാനമാണ് ജ്യോതികയ്ക്ക്. എട്ടമത് സായ് പല്ലവി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രശ്മിക മന്ദാന ഒമ്പതാം സ്ഥാനത്താണ്. താരങ്ങളില്‍ ജനപ്രീതിയില്‍ ശ്രുതി ഹാസന്‍ തമിഴ്‌നാട്ടില്‍ പത്താമത് ആണ് എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്‌സ് മീഡിയയുടെ റിപ്പോര്‍ട്ട്.
അതേ സമയം നയന്‍താര താരമൂല്യത്തില്‍ മുന്നിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ടെലിവിഷന്‍ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയര്‍ ആരംഭിച്ച നയന്‍സ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയന്‍താര ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറില്ല. പ്രമൊഷന്‍ ഇവന്റുകളില്‍ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് നഷ്ടമാകുമെങ്കിലും നയന്‍താരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
