Connect with us

എനിക്ക് മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകള്‍ കാണാനാണ് ഇഷ്ടം, വാലും തലയും പെട്ടെന്ന് മനസിലാവില്ല; കനി കുസൃതി

Actress

എനിക്ക് മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകള്‍ കാണാനാണ് ഇഷ്ടം, വാലും തലയും പെട്ടെന്ന് മനസിലാവില്ല; കനി കുസൃതി

എനിക്ക് മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകള്‍ കാണാനാണ് ഇഷ്ടം, വാലും തലയും പെട്ടെന്ന് മനസിലാവില്ല; കനി കുസൃതി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കനി ഇടയ്ക്കിടെ വിവാദങ്ങളിലും പെടാറുണ്ട്. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ കനി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

‘ഇപ്പോഴിതാ തന്റെ ഇഷ്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുറച്ച് തല തിരിഞ്ഞ സിനിമകള്‍ കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണ് കനി പറയുന്നു. കോംപ്ലിക്കേറ്റഡായിട്ടുള്ള ഴോണര്‍ ചിത്രങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. യോര്‍ഗോസ് ലാന്തിമോസ് എന്നൊരു സംവിധായകനുണ്ട് അതുപോലെ സൊറന്റീനൊ എന്നൊരു ഡയറക്ടറുണ്ട് ‘ദി യങ് പോപ്പ്’ ഒക്കെ സംവിധാനം ചെയ്ത ആളാണ്.

ഹോളി മോട്ടേര്‍സ് എന്നൊരു ചിത്രമുണ്ട്. എനിക്ക് ഇങ്ങനെ മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകളാണ് ഇഷ്ടം. അതാണ് കാണാനും ഇഷ്ടം. വാലും തലയും നമുക്ക് ചിലപ്പോള്‍ പെട്ടെന്ന് മനസിലാവില്ല. പക്ഷെ എന്റെ മനസില്‍ അതും ഇതുമൊക്കെ ചിന്തിപ്പിക്കുന്ന സിനിമകള്‍ ആയിരിക്കും. എല്ലാവര്‍ക്കും ചിലപ്പോള്‍ കണക്റ്റ് ആവില്ല. പക്ഷെ കാണാനും അഭിനയിക്കാനും വര്‍ക്ക് ചെയ്യാനുമൊക്കെ എനിക്ക് അങ്ങനെയുള്ള സിനിമകളാണ് ഇഷ്ടം. അതാണ് എന്റെ പേര്‍സണല്‍ താത്പര്യം.

മഹാറാണി സീരിയസ് എന്റെ ഏസ്‌ത്തെറ്റിക്ക് അല്ല. ഒട്ടും എനിക്ക് പറ്റിയ സാധനം അല്ല. കണ്ടാല്‍ ഞാന്‍ ഉറങ്ങിപോവും. അതുപോലെ കില്ലര്‍ സൂപ്പിന്റെ കഥ എനിക്ക് ഓക്കെ അല്ല. എന്നാലും ഞാന്‍ കണ്ടിരിക്കും. ഞാന്‍ അത് അവരോട് പറഞ്ഞിട്ടുമുണ്ട്. അതുപോലെ ഞാന്‍ അഭിനയിച്ച ഓക്കെ കമ്പ്യൂട്ടര്‍ എന്നൊരു സീരിയസുമുണ്ട്. അതെല്ലാം ഇതുപോലെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആളുകള്‍ക്കൊന്നും ഇഷ്ടമില്ലാത്ത ഡബിള്‍ ബാരല്‍ എനിക്ക് കാണാന്‍ നല്ല ഇഷ്ടമാണ്. അതാണ് ഞാന്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമ വേറെയായിരിക്കും പക്ഷെ എനിക്ക് കാണാനും അഭിനയിക്കാനുമെല്ലാം ഇത്തരത്തിലുള്ള സിനിമയാണ് ഇഷ്ടം.’ എന്നാണ് കനി കുസൃതി പറഞ്ഞത്. സിനിമയില്‍ കൊ ലപാതകം കാണിക്കുന്നത് ഇപ്പോഴും ഒട്ടും ഓക്കെയല്ലെന്നും നടി പറഞ്ഞിരുന്നു.

സിനിമയിലെ വയലന്‍സും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാന്‍ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാന്‍ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ. പക്ഷെ എത്രയോ പേര്‍ ഒരാളെ കെ ാല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാന്‍. പക്ഷെ ലോകത്തൊക്കെ എത്രയോ പേര്‍ കാണിക്കുന്നുണ്ട്. റേപ്പൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല.

പക്ഷെ കുറെ പേര്‍ അത് കാണുന്നുണ്ട്. അതൊന്നും കാണാന്‍ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല . ഇടി പോലും കാണാന്‍ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഇടി കാണുന്നത്.

കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോള്‍ ഞാന്‍ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും.

വീട്ടില്‍ ആണെങ്കില്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു. കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകള്‍ക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉള്‍കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത് എന്നും കനി പറയുന്നു.

More in Actress

Trending