Connect with us

ഇങ്ങനെ പലരും വിളിയ്ക്കാറുണ്ട്, പക്ഷേ പടം തുടങ്ങുമ്പോൾ മാറ്റി നിർത്താറാണ് പതിവ്; അബി പറഞ്ഞത് വെളിപ്പെടുത്തി ഒമർ ലുലു!

Malayalam Breaking News

ഇങ്ങനെ പലരും വിളിയ്ക്കാറുണ്ട്, പക്ഷേ പടം തുടങ്ങുമ്പോൾ മാറ്റി നിർത്താറാണ് പതിവ്; അബി പറഞ്ഞത് വെളിപ്പെടുത്തി ഒമർ ലുലു!

ഇങ്ങനെ പലരും വിളിയ്ക്കാറുണ്ട്, പക്ഷേ പടം തുടങ്ങുമ്പോൾ മാറ്റി നിർത്താറാണ് പതിവ്; അബി പറഞ്ഞത് വെളിപ്പെടുത്തി ഒമർ ലുലു!

അബിയുടെ ഓർമ്മ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിൽ തനിയ്ക്ക് നേരിട്ട അനുഭവത്തെ കുറിച്ച് അബി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സംവിധായകൻ ഒമര്‍ ലുലു. അബിയുടെ ഓർമ ദിവസം പങ്കുവച്ച കുറിപ്പിലാണ് ഒമർലുലുവിന്റെ വെളിപ്പെടുത്തൽ നടത്തിയത്.

പലപ്പോഴും സിനിമയിൽ അബിയെ അവഗണിച്ചിരുന്നു. സിനിമയിൽ തനിയ്ക്ക് ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞ് പലരും വിളിയ് ക്കാറുണ്ടെന്നും എന്നാൽ പടം തുടങ്ങുമ്പോൾ തന്നെ മാറ്റി നിർത്താറാണ് പതിവെന്നും അബി തന്നോട് പറഞ്ഞിരുന്നതായി ഒമർ ലുലു പറയുന്നു.

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം

നമ്മുടെ പ്രിയപ്പെട്ട അബിക്ക നമ്മളെ വിട്ട് പിരിഞ്ഞിട്ട് രണ്ടു വർഷം തികയുന്നു.ഹാപ്പി വെഡ്‌ഡിങ്ങിൽ ഒരു കഥാപാത്രം ചെയ്യാൻ അബിക്കയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു , ‘ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷേ പടം തുടങ്ങുമ്പോൾ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വയ്ക്കാറാണ് പതിവ്’.

ആ വാക്കുകളിൽ ആ മനുഷ്യൻ നേരിട്ട അവഗണനകളും ,അടിച്ചമർത്തലുകളും തീർത്തും പ്രകടമായിരുന്നു . ഹാപ്പി വെഡ്ഡിങ്ങ് സിനിമ ശ്രദ്ധിക്കപ്പെട്ട പോലെ തന്നെ അബിക്ക ചെയ്ത ഹാപ്പി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ഇന്ന് ഷെയിൻ പ്രതികരിക്കുന്ന രീതിയും ഷെയ്‌നിന്റെ aggressive nature ഉം എല്ലാം കാണുമ്പോൾ തോന്നുന്നത് ഒരിക്കൽ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളർന്നതിന്റെ പൊള്ളലാണെന്നാണ്. സ്വർണം തിളക്കമുള്ളതും മൂല്യമുള്ളതുമാവുന്നത് ഒരുപാട് ചൂടേറ്റിട്ട് തന്നെയാണ്. പ്രതിബന്ധങ്ങളും വിലക്കുകളും കടന്ന് ഷെയ്ൻ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്നേഹിച്ചിരുന്ന ഒരു കലാകാരനാണ്.

omar lulu

More in Malayalam Breaking News

Trending