Connect with us

കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു “നല്ല സമയം”, ജീവിക്കേണ്ട അളിയാ; ഒമര്‍ ലുലു

Malayalam

കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു “നല്ല സമയം”, ജീവിക്കേണ്ട അളിയാ; ഒമര്‍ ലുലു

കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു “നല്ല സമയം”, ജീവിക്കേണ്ട അളിയാ; ഒമര്‍ ലുലു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ‘നല്ല സമയം’. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തത്തെുന്ന നിരൂപണങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുകയാണ് ഒമര്‍ ലുലു.

‘നല്ല സമയം സിനിമ നിങ്ങൾ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കിൽ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാൻ ഇടവന്നേനെ

. ലോക്ഡൗണിന് OTT റിലീസ് ചെയ്യാൻ വേണ്ടി വല്ല്യ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു “നല്ല സമയം”, ജീവിക്കേണ്ട അളിയാ

പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത രീതിയിൽ “നല്ല സമയം”‌ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു

പിന്നെ പടച്ചവൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടരീതിയിൽ ഉള്ള സിനിമ എടുക്കാൻ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവർക്കും “നല്ല സമയം” നേരുന്നു.

മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയുടെ സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്.

അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്. കേസിൽ അറസ്റ്റ് ഒഴിവാക്കിത്തന്ന ഹൈക്കോടതിയോടു കടപ്പെട്ടിരിക്കുന്നു എന്ന് ഒമർ ലുലു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പിന്നീട് പറയുകയുണ്ടായി.

അതിനു ശേഷം ‘ബാഡ് ബോയ്സ്’ എന്നൊരു സിനിമ പ്രഖ്യാപിച്ചു. മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും പുതിയ ചിത്രമെന്നായിരുന്നു വിവരം. എന്നാൽ മലയാള സിനിമയിൽ മാത്രമായി ഒതുങ്ങാൻ അദ്ദേഹത്തിന് തീരുമാനമില്ല. ഇനി ബോളിവുഡിലേക്കെന്ന് ഒമർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.

More in Malayalam

Trending

Recent

To Top