Malayalam
പുതുവർഷത്തിൽ ആദ്യത്തെ ചിത്രം പരാജയപ്പെടുമെന്ന് ഒരു വിശ്വാസമുണ്ട്,അത് ഇതുവരെ തെറ്റിയിട്ടില്ല;ധമാക്കയെക്കുറിച്ച് വന്ന ഫേസ്ബുക് കമന്റിന് ഒമർ ലുലു നൽകിയ മറുപടി അടിപൊളി!
പുതുവർഷത്തിൽ ആദ്യത്തെ ചിത്രം പരാജയപ്പെടുമെന്ന് ഒരു വിശ്വാസമുണ്ട്,അത് ഇതുവരെ തെറ്റിയിട്ടില്ല;ധമാക്കയെക്കുറിച്ച് വന്ന ഫേസ്ബുക് കമന്റിന് ഒമർ ലുലു നൽകിയ മറുപടി അടിപൊളി!
ഒമർലുലുവിന്റ് സംവിധാനത്തിൽ ജനുവരി 2 ന് പുറത്തിറങ്ങുകയാണ് ധമാക്ക.ഡിസംബർ അവസാനം പുറത്തിറങ്ങാനിരുന്ന ചിത്രം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.ഈ സാഹചര്യത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ച് വരുന്നത്.കഴിഞ്ഞ ദിവസം ചിത്രം പൊട്ടുമോ വിജയിക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. ‘മലാത്തല സിനിമയ്ക്ക് ഒരു ചരിത്രമുണ്ട്..അതിൽ പുതുവർഷത്തിൽ ആദ്യത്തെ ചിത്രം പരാജയപ്പെടുമെന്ന്.അത് ഇതുവരെ തെറ്റിയിട്ടില്ല ..തെറ്റിക്കുമോ ഒമർ ലുലു’ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം ഉയർന്നത്.എന്നാൽ അതിന് ഒമർ ലുലു നൽകുന്ന മറുപടി ഇങ്ങനെയാണ്.
”ജനുവരിമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇറങ്ങുന്ന സിനിമ പരാജയപ്പെടുമോ? വിതരണക്കാർ, പോസ്റ്റർ ഒട്ടിക്കുന്നവർ മുതൽ ഓൺലൈൻ സുഹൃത്തുക്കൾ വരെ ഇതുതന്നെയാണ് ഞങ്ങളോടും പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനുവരിമാസം ആദ്യമിറങ്ങുന്ന സിനിമ പരാജയപ്പെടുമെന്ന്. ദർബാറിനൊപ്പം ഇറക്കിയാലും കുഴപ്പമില്ല, ജനുവരി ആദ്യത്തെ വെള്ളിയാഴ്ച പുറത്തിറക്കരുതെന്ന്..!! അങ്ങനെ ചിന്തിക്കുന്നവരോട് പറയാനുള്ളത്: സിനിമകളുടെ വിജയം ആശ്രയിച്ചിരിക്കുന്നത് ഏതെങ്കിലുമൊരു ദിവസം റിലീസ് ചെയ്തു എന്നതിലല്ല. അത്തരം അന്ധവിശ്വാസങ്ങളൊന്നും എനിക്കില്ല. സിനിമ നല്ലതാണെങ്കിൽ, ടിക്കറ്റെടുത്ത് തിയെറ്ററിൽ കയറുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിൽ ആ സിനിമ വിജയിക്കും. ധമാക്ക ജനുവരി രണ്ടിനു തന്നെ റിലീസ് ചെയ്യും”.
ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തികച്ചും ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം അവതരിപ്പിക്കുകയാണ് ഒമർ ലുലു.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
omar lulu about dhamakka
