Connect with us

ദേശസ്‌നേഹം വിളബുന്ന അണ്ണന്‍മാരോട് ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്ഥാന്‍ നമ്മളോട് ചെയ്തിട്ടില്ല’: ഒമർ ലുലു !

Movies

ദേശസ്‌നേഹം വിളബുന്ന അണ്ണന്‍മാരോട് ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്ഥാന്‍ നമ്മളോട് ചെയ്തിട്ടില്ല’: ഒമർ ലുലു !

ദേശസ്‌നേഹം വിളബുന്ന അണ്ണന്‍മാരോട് ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്ഥാന്‍ നമ്മളോട് ചെയ്തിട്ടില്ല’: ഒമർ ലുലു !

ഹാപ്പി വെഡ്ഡിങ്‌’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു .

ടി20 ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. പലരും മത്സരത്തെക്കുറിച്ച് പല പ്രവചനങ്ങളാണ് നടത്തുന്നത്. പാകിസ്ഥാന്‍ ഇത്തവണ നല്ല ഫോമില്‍ ആണെന്നും, ഇംഗ്ലണ്ടിനെ തറപറ്റിച്ച് പാക് ടീം കപ്പടിക്കുമെന്നാണ് പ്രവചനം.

സംവിധായകനായ ഒമര്‍ ലുലുവിനും ഇതേ അഭിപ്രായമാണുള്ളത്. പാകിസ്ഥാന്‍ ജയിക്കുമെന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ സംവിധായകനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ നിരവധി പേര്‍ കമന്റ് ബോക്‌സിലെത്തി. അത്തരക്കാര്‍ക്ക് മറുപടി നല്‍കുകയാണ് ഒമര്‍ ലുലു.


ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇനി ദേശസ്‌നേഹം ഇല്ലേ എന്ന് പറഞ്ഞ് കമ്മന്റ് ചെയ്യുന്ന അണ്ണന്‍മാരോട് ‘100 വര്‍ഷത്തോളം നമ്മളെ അടിമകള്‍ ആക്കി ഒരുപാട് രാജ്യസ്‌നേഹമുള്ള ധീരന്‍മാരെ കൊന്ന് തള്ളി”. നമ്മുടെ സമ്പത്ത് മൊത്തം കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശംബളം ഇല്ലാതെ വന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് പോയ ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്താന്‍ നമ്മളോട് ചെയ്തട്ടില്ല.

ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ സിനിമയാണ് നല്ല സമയം. ഇര്‍ഷാദ് നായകനാകുന്ന ചിത്രത്തില്‍ വിജീഷ് വിജയനാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ ആണ് നായികമാരായെത്തുന്നത്. കൂടാതെ ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നവാഗതയായ ചിത്രയും ഒമര്‍ ലുലുവും ചേര്‍ന്നാണ് തിരക്കഥ. സിനു സിദ്ദാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വിശാഖ് പി.വിയാണ് കാസ്റ്റിംഗ് ഡയറക്ടര്‍.

കളന്തൂര്‍ എന്റര്‍ടൈന്‍മന്റ്സിന്റെ ബാനറില്‍ കളന്തൂര്‍ ആണ് നല്ല സമയം നിര്‍മിക്കുന്നത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ചിത്രയും നവാഗതനായ സിദ്ധാര്‍ഥ് ശങ്കറും ചേര്‍ന്നാണ്. ഫ്രീമേസന്‍സ് എന്ന പുതിയ ടീമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പി.ആര്‍.ഓ – പ്രതീഷ് ശേഖര്‍. ചിത്രം നവംബര്‍ 18-ന് തിയേറ്ററുകളില്‍ എത്തും.

More in Movies

Trending

Recent

To Top