Malayalam
മമ്മൂട്ടിയെ നായകനാക്കി പക്കാ മാസ്സ് സിനിമയുമായി ഒമർ ലുലു
മമ്മൂട്ടിയെ നായകനാക്കി പക്കാ മാസ്സ് സിനിമയുമായി ഒമർ ലുലു
സംവിധായകൻ ഒമർ ലുലു മമ്മൂട്ടിയും ഒന്നിക്കുന്നു. വാർത്ത പുറത്തുവന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ . ഒമർ ലുലു തന്നെയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഒരു മാസ്സ് സിനിമ വേണ്ടേ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒമർ ലുലു കൊടുക്കുന്ന മറുപടി ഇങ്ങനെ, മമ്മൂക്കാക്ക് വേണ്ടി പക്കാ ഒരു മാസ്സ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല ഇടയ്ക്കു ഒരു മാസ്സൊക്കെ വേണ്ടേ. എന്നാൽ ഇതിന് രചന നിർവഹിക്കുന്നത് ഡെന്നിസ് ജോസഫ് ആയിരിക്കുമെന്നുള്ള സൂചനയാണ് മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ഒരു കമന്റിലൂടെയാണ് ഒമർ ഇക്കാര്യം പുറത്തുവിട്ടത്
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകൻ കൂടിയാണ് ഒമര്‍ ലുലു. ചിത്രത്തിന് പിന്നാലെ ചങ്ക്സ്. അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ധമാക്കയാണ് ഒടുവി പുറത്തിറങ്ങിയ അവസാന ചിത്രം
omar lulu
