Connect with us

ഷിജു ചേട്ടാ ഒന്നും പറയാനില്ല… വേറെ ലെവൽ… നിങ്ങളാണ് യഥാർത്ഥ നായകൻ’, ; പിന്തുണച്ച് ഒമർ ലുലു

TV Shows

ഷിജു ചേട്ടാ ഒന്നും പറയാനില്ല… വേറെ ലെവൽ… നിങ്ങളാണ് യഥാർത്ഥ നായകൻ’, ; പിന്തുണച്ച് ഒമർ ലുലു

ഷിജു ചേട്ടാ ഒന്നും പറയാനില്ല… വേറെ ലെവൽ… നിങ്ങളാണ് യഥാർത്ഥ നായകൻ’, ; പിന്തുണച്ച് ഒമർ ലുലു

ബിഗ് ബോസ് മലയാളം സീസൺ 5 ൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സെഗ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ അഞ്ച് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളാണ് ഷോയിൽ എത്തിയത്. ഇപ്പോൾ ഹൗസിൽ ഒമ്പതുപേരാണുള്ളത്. റിനോഷ് ജോർജിനെ ത്വക്ക് രോഗം മൂലം ബി​ഗ് ബോസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാല് ദിവസത്തോളമായി റിനോഷ് ആശുപത്രിയിലാണ്. ഇതുവരെയും ഹൗസിൽ‌ തിരിച്ചെത്തിയിട്ടില്ല. റിനോഷ് എന്ന് തിരികെ വരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

കഴിഞ്ഞ ​ദിവസം മിഥുൻ, സെറീന തുടങ്ങിയവർ ബി​ഗ് ബോസിനോട് റിനോഷിന്റെ ആരോ​ഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കിലും ക‍ൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഫാമിലി വീക്കിന്റെ ഭാ​ഗമായി ഹൗസിലേക്ക് എത്തിയ കുടുംബാം​ഗങ്ങളിൽ ഏറെപ്പേരും റിനോഷിനെയാണ് അന്വേഷിച്ചത്.ഷിജുവിന്റെ മകൾ വന്നയുടൻ പറഞ്ഞതും തന്റെ സ്കൂളിൽ റിനോഷിന് നിരവധി ആരാധകരുണ്ടെന്നാണ്. പതിമൂന്നാം ആഴ്ചയിൽ എത്രപേർ പുറത്താകുമെന്ന് അറിഞ്ഞാൽ മാത്രമാണ് ടോപ്പ് ഫൈവിൽ ആരൊക്കെ എത്തുമെന്നതിൽ വ്യക്തതയുണ്ടാകൂ.

അതേസമയം കഴിഞ്ഞ ദിവസം അഖിലുമായി ഷിജു നടത്തിയൊരു സംഭാഷണത്തെ കുറിച്ച് പുറത്തായ മത്സരാർത്ഥി ഒമർ ലുലു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.പണപ്പെട്ടി ടാസ്ക് വരികയാണെങ്കിൽ പത്ത് ലക്ഷം വന്നാൽ എടുത്തോളണമെന്നാണ് അഖിൽ ഷിജുവിനോട് പറഞ്ഞത്. എന്നാൽ പണം താൻ എടുക്കില്ലെന്നും അങ്ങനെ പണപ്പെട്ടി എടുത്ത് പുറത്ത് പോയാൽ അത് തന്നെ സപ്പോർട്ട് ചെയ്യുന്നവരോട് കാണിക്കുന്ന നീതികേടാകുമെന്നും താൻ അത് ചെയ്യില്ലെന്നുമാണ് ഷിജു പറഞ്ഞതെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.


ഷിജു അത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനാർഹമാണെന്നാണ് വൈൽഡ് കാർ‌ഡ് എൻട്രിയായി ഹൗസിലേക്ക് വന്ന് എവിക്ടായിപ്പോയ മത്സരാർത്ഥി ഒമർ ലുലു കുറിപ്പിലൂടെ പറയുന്നത്. ‘ഷിജു ചേട്ടാ ഒന്നും പറയാനില്ല… വേറെ ലെവൽ… നിങ്ങളാണ് യഥാർത്ഥ നായകൻ’, എന്നാണ് ഷിജവിന്റെ ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിച്ചത്.

എന്നാൽ അഖിൽ ഷിജുവിനോട് പത്ത് ലക്ഷം കിട്ടിയാൽ എടുത്തോളാൻ പറഞ്ഞിട്ടില്ലെന്നാണ് ഒമറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഒരു വിഭാ​ഗം മറുപടിയായി കുറിച്ചത്. പണപ്പെട്ടി ടാസ്കിൽ പത്ത് ലക്ഷം വന്നാൽ അത് നാദിറ എടുക്കട്ടെയെന്നാണ് ഷിജുവിനോട് അഖിൽ പറഞ്ഞതെന്നായിരുന്നു കമന്റുകൾ.

പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പുറത്തിരുന്ന് ശ്രമിക്കരുതെന്നും ചിലർ കമന്റിലൂടെ ഒമറിനോട് പറയുന്നുണ്ട്. സീസൺ ഫൈവിൽ രണ്ടാമത് ഹൗസിലേക്ക് എത്തിയ വൈൽഡ് കാർ‌ഡ് എൻട്രിയായിരുന്നു ഒമർ ലുലു. പക്ഷെ സാഹചര്യങ്ങളോട് ഒത്തുപോകാൻ സാധിക്കാത്തതിനാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുറത്തായി.


വിജയിയാകുക എന്നത് ലക്ഷ്യമായിരുന്നില്ലെന്നും ബി​ഗ് ബോസ് ജീവിതം എക്സ്പീരിയൻസ് ചെയ്യാൻ പോയതാണെന്നുമാണ് ഒമർ ലുലു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. ഹേറ്റേഴ്സിൽ കുറച്ചുപേരെ ഫാനാക്കാനും ബി​ഗ് ബോസിന് ശേഷം ഒമർ ലുലുവിന് സാധിച്ചിട്ടുണ്ട്. സീസൺ ഫോറിൽ പണപ്പെട്ടി ടാസ്ക് വന്നപ്പോൾ ആറ് മത്സരാർത്ഥികളാണ് ഹൗസിലുണ്ടായിരുന്നത്.

പക്ഷെ ഒരാൾ പോലും പണം എടുത്ത് പുറത്ത് പോകാൻ തയ്യാറായില്ല. ​ഗ്രാന്റ് ഫിനാലെ വേദി വളരെ നാളുകളായുള്ള സ്വപ്നമാണെന്നും അതുകൊണ്ടാണ് പണപ്പെട്ടി എടുക്കാത്തത് എന്നുമാണ് മത്സരാർത്ഥികൾ ബി​ഗ് ബോസിന് നൽകിയ മറുപടി. സീസൺ ഫോറിൽ ടോപ് സിക്സാണ് ഉണ്ടായിരുന്നത്. ഈ സീസണിലും ടോപ് സിക്സാകാനാണ് സാധ്യത.

പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് ഇതിനോടകം മത്സരാർത്ഥികളെല്ലാം ചർച്ച ചെയ്ത് കഴിഞ്ഞു. മിഥുൻ, നാദിറ, ജുനൈസ് എന്നിവരിൽ ഒരാൾ അങ്ങനൊരു ടാസ്ക് വന്നാൽ പണപ്പെട്ടി എടുത്ത് സ്വയം എവിക്ടാകാനും സാധ്യത ഏറെയാണ്.

More in TV Shows

Trending