Actress
ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്, സംവിധായകന് സന്ദീപ് റെഡ്ഢി വാങ്കയ്ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്?
ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്, സംവിധായകന് സന്ദീപ് റെഡ്ഢി വാങ്കയ്ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്?
കഴിഞ്ഞ ദിവസം കബീര്‍ സിങ്, അര്ജുന് റെഡ്ഡി എന്നീ ചിത്രങ്ങള്‍ക്കെതിരെ പാര്‍വതി തിരുവോത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് സംവിധായകന് സന്ദീപ് റെഡ്ഢി വാങ്ക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പരോക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. തന്നെക്കുറിച്ചുള്ള സന്ദീപിന്റെ അഭിപ്രായങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, രണ്ട് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം തോന്നും വിധമുള്ള പോസ്റ്റാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്.
ഒരു അടിക്കുറിപ്പ് എഴുതുക, അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കാളിയാകുക, സന്തോഷം എന്ന കുറിപ്പോടെ ചില സെല്‍ഫികളാണ് പാര്‍വതി പങ്കുവച്ചത്. ഈ ഫോട്ടോകളിലൊന്നില്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത് എന്ന് ഒരു കുറിപ്പും ചേര്‍ത്തിരിക്കുന്നു. പാര്‍വതിയുടെ ഈ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പറയാനുള്ളത് തുറന്ന് പറയാന്‍ പലപ്പോഴും ധൈര്യം കാണിക്കുന്ന നടിയാണ് പാര്‍വതി. അതുകൊണ്ട് തന്നെയാണ് പാര്‍വതിയുടെ ഈ പോസ്റ്റ് സന്ദീപ് റെഡ്ഡിയെ ഉന്നം വച്ചാണെന്ന സംശയം ഉയരുന്നത്. ‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും അതേസമയം കബീര്‍ സിങ് അതിനെ മഹത്വവല്‍ക്കരിക്കുന്നെന്നുമാണ് പാര്‍വതി തിരുവോത്ത് പറഞ്ഞത്.
എന്നാല്‍ പാര്‍വതിയുടെ ഈ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. സിദ്ധാര്‍ത്ഥ് കണ്ണന് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘മലയാളത്തില്‍ ഒരു നടിയുണ്ട്. അവരുടെ പേര് പാര്‍വതി തിരുവോത്ത് എന്നാണെന്ന് കരുതുന്നു. ജോക്കര്‍ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഒരു ഗാനം കേട്ട് ജോക്കര്‍ ഏണിപ്പടിയില്‍ നിന്നും ഡാന്‍സ് കളിക്കുമ്പോള്‍ അത് മഹത്വവല്‍ക്കരണമായി അവര്‍ക്ക് തോന്നിയില്ല. എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്‍ക്ക് ജോക്കര്‍ ആക്രമണത്തെ മഹത്വവല്‍ക്കരിക്കാതെ തോന്നുകയും കബീര്‍ സിങ്ങ് മഹത്വവല്‍ക്കരിക്കുന്നതുമായി തോന്നിയാല്‍ പൊതു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്’ എന്ന് സന്ദീപ് റെഡ്ഢി പറഞ്ഞു.
2019ലാണ് വിഷയത്തിനാസ്പദമായ പരാമര്‍ശം പാര്‍വതി നടത്തിയത്. അര്ജുന് റെഡ്ഢിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവല്‍ക്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണെന്നും ജോക്കര്‍ അങ്ങനെയല്ലെന്നുമായിരുന്നു പാര്‍വതി ഒരഭിമുഖത്തില്‍ പറഞ്ഞത്. എല്ലാവരെയും കൊല്ലണമെന്ന രീതിയില്‍ ജോക്കറിലെ ജ്വോകിന്‍ അഭിനയിച്ചിട്ടില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇതിനാണ് സന്ദീപ് റെഡ്ഢി വാങ്ക മറുപടി നല്‍കിയത്.
