Sports
ബി ജെ പി യുടെ സീറ്റ് വാഗ്ദാനം നിരസിച്ചു സേവാങ്
ബി ജെ പി യുടെ സീറ്റ് വാഗ്ദാനം നിരസിച്ചു സേവാങ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി ജെ പി നൽകിയ സീറ്റ് വാഗ്ദാനം നിരസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാങ് .വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ പിന്മാറ്റം. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും താത്പര്യമില്ലെന്നും സെവാഗ് പറഞ്ഞതായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഡല്‍ഹിയില്‍ വ്യക്തമാക്കി.
അതേസമയം സെവാഗിന്റെ സഹതാരവും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനുമായ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ഗംഭീര്‍ രാഷ്ട്രീയ പ്രവേശനത്തെ ഗൗരവമായാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി.
വെസ്റ്റ് ഡല്‍ഹി സീറ്റിലായിരുന്നു സെവാഗിനെ പരിഗണിച്ചിരുന്നത്. നിലവില്‍ ബി.ജെ.പിയുടെ പര്‍വേശ് വര്‍മയാണ് ഈ മണ്ഡലത്തില്‍ നിന്നുള്ള എം.പി.ഹരിയാനയിലെ റോത്തക്കില്‍ നിന്ന് സെവാഗ് മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകൾ ഇതിനു മുന്നേ ഉണ്ടായിരുന്നു .എന്നാൽ തനിക്കു രാഷ്ട്രീയത്തോട് താൽപര്യം ഇല്ല എന്ന് സേവാങ് തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ .
not interested in politics -sehwang says
