Connect with us

തട്ടമിടുന്നില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ തെറിവിളിക്കുന്നുണ്ട്, അവർക്കുള്ള മറുപടി ഇതാണ്!

Malayalam

തട്ടമിടുന്നില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ തെറിവിളിക്കുന്നുണ്ട്, അവർക്കുള്ള മറുപടി ഇതാണ്!

തട്ടമിടുന്നില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ തെറിവിളിക്കുന്നുണ്ട്, അവർക്കുള്ള മറുപടി ഇതാണ്!

അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിൻ.ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് നൂറിനെയാണ്. സുന്ദരിയായ ഈ പെണ്‍കുട്ടി ഇത്രയും നാള്‍ എവിടെയായിരുന്നു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.ഇപ്പോളിതാ വനിതയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മറ്റും താരം തുറന്നു പറയുകയാണ്.താൻ സിനിമയിൽ അഭിനയിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്റെ ഉമ്മയായിരുന്നെന്നാണ് നൂറിൻ പറയുന്നത്.

ഉമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഒരു നടിയാക്കണമെന്ന്. ചെറുപ്പത്തിലേ ‍ഡാൻസ് പഠിപ്പിക്കാൻ വിടാൻ ഉമ്മയ്ക്കായിരുന്നു ഉത്സാഹം. എന്റെ വഴി ഉമ്മ നേരത്തേ തന്നെ സ്വപ്നം കണ്ടിരുന്നു.എന്റെ എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നത് ഉമ്മയാണ്. അഭിനയത്തിന്റെ കാര്യം ആയാലും പുതിയൊരു ഹെയർസ്റ്റൈൽ ആയാലും ഉമ്മ ഒകെ പറഞ്ഞാലെ എനിക്കും സമാധാനമുള്ളൂ. മിസ് കേരള മത്സരത്തിന് എന്റെ ഫോട്ടോ അയച്ചതും ഉമ്മയാണ്.

‘ചങ്ക്സ്’ സിനിമയിൽ ചെറിയ ഒരു റോൾ ചെയ്തു കഴിഞ്ഞാണ് മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത്. 2017 ലായിരുന്നു അത്. ആ വർഷം തന്നെ മിസ് കൊല്ലം ആയി. അതിന്റെ ആത്മവിശ്വാസത്തിലാണ് ഒരുകൈ നോക്കാമെന്നു കരുതിയത്. ഓരോ ഘട്ടം കഴിയുമ്പോഴും എനിക്ക് കോൺഫിഡൻസ് പോകുന്ന പോലെ തോന്നി. പക്ഷേ, ഉമ്മ പറഞ്ഞു, ‘ധൈര്യമായി മുന്നോട്ടു പൊയ്ക്കോ, നിനക്ക് കിട്ടും.’ അതുതന്നെ സംഭവിച്ചു.

മത്സരത്തിന് പോകും മുൻപ് മനസ്സിൽ ഒരു കാര്യം മാത്രമേ ഞാന്‍ ഉറപ്പിച്ചിരുന്നുള്ളൂ. ശരീരം പ്രദർശിപ്പിച്ച് എനിക്ക് ഒന്നും നേടേണ്ട. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ‘അഡാർ ലവി’ലേക്ക് വിളി വന്നു. സത്യത്തിൽ ഡബ്സ്മാഷ് ചെയ്താണ് എനിക്ക് അഭിനയത്തോടുള്ള ഇഷ്ടം കൂടുന്നത്.

പഠിക്കുന്ന കാലത്ത് ഹൈജംപിൽ സംസ്ഥാനതലം വരെ പോയിട്ടുണ്ട്. സ്പോർട്സ് താരങ്ങളൊക്കെ മുടി പോണി ടെയിൽ കെട്ടിയിടും എന്നാൽ എന്റെ മുടി പോണി കെട്ടിയാലും ഇങ്ങനെ ചുരുണ്ടിരിക്കും. എല്ലാവരും പറയും ഏറ്റവും ഭംഗി മുടിയാണെന്ന്. ചെറുപ്പത്തിൽ എനിക്ക് ഈ മുടി ഇഷ്ടമില്ലായിരുന്നു. പക്ഷേ, ഇപ്പോ ഈ മുടിയാണ് എന്റെ ഹൈലൈറ്റ്. പ്രത്യേകിച്ച് ഒരു സംരക്ഷണവുമില്ല. ചീപ്പ് തൊടാറില്ല. കൈകൊണ്ടു മാത്രമെ ചീകാറുള്ളൂ. ഇടയ്ക്കിടെ കളർ ചെയ്യും.

വീട് കൊല്ലം കുണ്ടറയിലാണ്. എന്റെ ഉപ്പ ഷെറീ ഫ്, ഗൾഫിലായിരുന്നു ഇപ്പോള്‍ നാട്ടിൽ സെറ്റിലായി. ഉമ്മ ഹസീന പിന്നെ, ചേച്ചി നസ്രിൻ. ചേച്ചിയുടെ ഭർത്താവ് വിദേശത്താണ്. ഒരു മോളുണ്ട്, നസ്മിൻ നസ്നൂർ. അവളുടെ ഗോഡ്മദർ ഞാനാണ്. അവൾ ഇപ്പോഴേ ടിക്ടോക്കിലൊക്കെ ആക്റ്റീവാണ്. വീട്ടിൽ ഉപ്പയ്ക്ക് ആദ്യം അഭിനയമൊന്നും ഇഷ്ടമല്ലായിരുന്നു. പക്ഷേ, ഞാൻ നടിയാകും എന്ന് എപ്പോഴും പറഞ്ഞിരുന്നത് ഉമ്മയാണ്. അ തായിരുന്നു എന്റെ ധൈര്യവും.

ആളുകൾ എന്തു പറയും എന്നൊക്കെയുള്ള ടെൻഷനായിരുന്നു ആദ്യം ഉപ്പയ്ക്ക്. ഇപ്പോള്‍ എല്ലാം മാറി. എന്റെയൊപ്പം ഷൂട്ടിനു വരാറുണ്ട്. കുടുംബത്തിലും ചെറിയ എതിർപ്പുണ്ടായിരുന്നു. എല്ലാവരും കൂടുന്ന ഒരു പരിപാടിക്കും ഞാൻ പോകാറില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരും ഇങ്ങോട്ട് വിളിക്കും. ചെല്ലാൻ പറഞ്ഞ്. ഭയങ്കര സ്നേ‌ഹമാണ്.

വനിതയിൽ ഞാൻ പണ്ട് കവർഗേള്‍ മത്സരത്തിലേക്ക് ഫോട്ടോ അയച്ചിരുന്നു. സെലക്ടായില്ല. ഇന്ന് പക്ഷേ, ഞാൻ കവർചിത്രമായി. അതുപോലെ തന്നെ ചാനലിൽ ഞാനൊരു ഡാൻസ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന് കുറച്ചു റൗണ്ട് കഴിഞ്ഞപ്പോള്‍ ഔട്ടായി. ഒത്തിരി കരഞ്ഞാണ് ഞാൻ ആ വേദി വിട്ടത്. അതേ വേദിയിൽ എന്നെ ഗസ്റ്റായി വിളിച്ചു. ഒരിക്കൽ ആഗ്രഹിച്ചതിന്റെ ഇരട്ടിയാണ് എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത്. സിനിമയിൽ അഭിനയിക്കുന്നത്, പുറത്തിറങ്ങുമ്പോള്‍ ആളുകൾ തിരിച്ചറിയുന്നത്, സെൽഫിയെടുക്കാൻ വരുന്നത് എല്ലാം ഒരു കാലത്ത് ഞാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ഞാൻ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവരെ കാണാം. അതെന്റെ പഴ്സനൽ കാര്യമാണ്. ചില സിറ്റുവേഷനിൽ ഇടാൻ കഴിയില്ല. എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി, ഞാനെന്താണെന്ന്.

അതേ നിലപാടാണ് വിവാഹ കാര്യത്തിലും.വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ മടിയൊന്നുമില്ല. ഇഷ്ടം പോലെ കല്യാണാലോചനകൾ വരുന്നുണ്ട്. പക്ഷേ, ഇപ്പോൾ 20 വയസ്സല്ലേ ആയിട്ടുള്ളൂ. നാലു വർഷം കൂടി കഴിഞ്ഞേ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങൂ. നല്ലൊരു മനസ്സും സ്വഭാവവുമുള്ള വ്യക്തി വേണ മെന്ന് മാത്രമേ ആഗ്രഹമുള്ളൂ. എന്റെ പ്രഫഷനെയും കുടുംബത്തെയും സ്നേഹിക്കാൻ കഴിയുന്ന ഒരാൾ.

പലരുടേയും ധാരണ ‘അഡാർ ലൗ’ എന്ന സിനിമയ്ക്ക് ശേഷം ഞാനും പ്രിയാ വാരിയരും തമ്മിൽ ശത്രുത ആണെന്നാണ്. അത് സത്യമല്ല. ഒരു കാര്യം മാത്രം പറയാം. ഞങ്ങൾ തമ്മിൽ പിണക്കത്തിലാണെന്ന് വരുത്തി തീർക്കുന്നത് മറ്റു പലരും ആണ്. അതെന്തിനാണ് എന്ന് അറിയില്ല. ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രമാണ് ഇനി അഭിനയിക്കുന്നത്. എനിക്കു കിട്ടുന്ന റോളുകൾ ഏറ്റവും നന്നായി ചെയ്യുക മാത്രമാണ് എന്റെ ലക്ഷ്യം.

noorin shereef talks about her film entry

More in Malayalam

Trending