Connect with us

ഞാൻ ഉദ്ഘടനം ചെയ്ത സ്ഥാപനങ്ങൾ നന്നായി പോകുന്നുണ്ടോ കച്ചവടമുണ്ടോയെന്നെല്ലാം ഞാൻ ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇതുവരെ ഒരു കുഴപ്പം വന്നിട്ടില്ല ; നൂറിന്‍ ഷെരീഫ്

Movies

ഞാൻ ഉദ്ഘടനം ചെയ്ത സ്ഥാപനങ്ങൾ നന്നായി പോകുന്നുണ്ടോ കച്ചവടമുണ്ടോയെന്നെല്ലാം ഞാൻ ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇതുവരെ ഒരു കുഴപ്പം വന്നിട്ടില്ല ; നൂറിന്‍ ഷെരീഫ്

ഞാൻ ഉദ്ഘടനം ചെയ്ത സ്ഥാപനങ്ങൾ നന്നായി പോകുന്നുണ്ടോ കച്ചവടമുണ്ടോയെന്നെല്ലാം ഞാൻ ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇതുവരെ ഒരു കുഴപ്പം വന്നിട്ടില്ല ; നൂറിന്‍ ഷെരീഫ്

പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. പ്രിയ വാര്യരുടെ ‘കണ്ണിറുക്ക്’ ഹിറ്റായപ്പോള്‍ നൂറിന്റെ പ്രകടനം അധികമാരും അന്ന് ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് നൂറിന്‍ എന്ന താരം ശ്രദ്ധിക്കപ്പെട്ടത്.താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ കുറച്ച് നാൾ മുമ്പ് ആഘോഷമായി നടന്നിരുന്നു. ബേക്കലിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയത്. താരത്തെ വിവാഹം ചെയ്യുന്നത് നടനുംതിരക്കഥാകൃത്തുമായ ഫഹിം സഫറാണ്.

ഇരുവരും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. സിനിമ മേഖലയിൽ വെച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം ഉണ്ടാകുകയും പ്രണയത്തിൽ ആകുകയും ആയിരുന്നു. ജൂൺ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഫഹിം സഫര്‍.
ചിത്രത്തിൽ രജിഷയുടെ കഥാപാത്രത്തിന്റെ ബെസ്റ്റ് ഫ്രണ്ടായി ആയിരുന്നു ഫഹിം സഫര്‍ എത്തിയത്. നൂറിൻ ഷെരീഫ് ചങ്ക്‌സിന് ശേഷം ധമാക്ക, വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ എന്നീ ചിത്രങ്ങളിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിത വിവാഹം അടുത്ത് നിൽക്കുമ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് നൂറിനും ഫഹിം സഫറും. എങ്ങനെയാണ് നൂറിനെ ഈ ലവ് ട്രാക്കിലേക്ക് കൊണ്ട് വന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകിയത് ഫഹിമാണ്. ടാലന്റ് എന്നാണ് താരം പ്രതികരിച്ചത്.

ഉടൻ നൂറിന്റെ മറുപടിയെത്തി. അങ്ങനെ ഒന്നുമല്ല. എനിക്ക് അങ്ങനെ എന്റെ പിറകെ ആരും പ്രൊപ്പോസൽസുമായി ക്യൂ നിൽക്കുകയൊന്നും ആയിരുന്നില്ല. എല്ലാ പെൺകുട്ടികൾക്കും ഒരു ഇഷ്ടം ഉണ്ടാകാറുണ്ടല്ലോ. അത് സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയം ഓരോ ക്രഷ് ഉണ്ടാകുമല്ലോ. പിന്നെ ഞങ്ങളുടെ കാര്യത്തിൽ പല ഇടത്തും നമ്മൾ കണക്ട് ആണെന്ന് തോന്നി.

ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചായിരുന്നു. നമ്മൾ തമ്മിൽ റിലേഷൻഷിപ്പിലാകാൻ ഒരു മെയിൻ ഫാക്ട് സിനിമയാണ്. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ എപ്പോഴും സിനിമ കയറി വരാറുണ്ട്. ആകാശത്തിന് താഴെയുള്ള എല്ലാത്തിനേയും കുറിച്ച് നമ്മൾ സംസാരിക്കുമായിരുന്നു. ഒരു പ്രത്യേക പോയിന്റ് ആയൊന്നും തന്നെ ഇല്ലാ എന്നതാണ് സത്യം. അങ്ങനെയാണ് സ്റ്റാർട്ട് ചെയ്തത്.

നന്നായി സംസാരിക്കും ഫഹീം നൂറിൻ പറയുന്നു. വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്ന ശേഷം നിരവധി നെ​ഗറ്റീവ് കമന്റുകൾ വന്നിരുന്നു. പിന്നെ ഇങ്ങനെ നെഗറ്റീവ് പറയുന്നവരോട് പോസിറ്റിവ് പറഞ്ഞ് നൽകാൻ കുറച്ചാളുകളും കമന്റ് ബോക്സിലെത്തുന്നതായി കാണാറുണ്ട്. അത് നല്ല മാറ്റമാണ്. ഇരുവരും പറഞ്ഞു.

ഞാൻ നൂറിനെക്കാളും കുറച്ച് ഹൈറ്റ് കുറഞ്ഞിട്ടുള്ള ആളാണ്. ഇത് കേൾക്കുമ്പോൾ അയ്യോ എന്നൊരു മോഡുണ്ട് ആളുകൾക്ക്. അമ്മയും മോനുമാണോ എന്നൊക്കെ ചോദിക്കാറുണ്ട്. അടുത്തിടെ ലുലുവിൽ പോയി ഫോട്ടോ എടുത്തിട്ട് ഞങ്ങൾ ഇങ്ങനെ തിരിഞ്ഞപ്പോൾ ഒരു ആന്റി എന്നോട് ചോദിച്ചു മോളെക്കാളും ഹൈറ്റ് കുറവാണോ മോന് എന്ന്. ഞാൻ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടി നോക്കുന്നത് ഞാൻ കണ്ടതാണ്. അങ്ങിനെയുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

എന്തായാലും സിനിമയിൽ ആയതുകൊണ്ട് ഇതൊക്കെ കിട്ടുമെന്ന് അറിയാമായിരുന്നു. ഇരുവരും പറഞ്ഞു. സിറ്റുവേഷൻ നോക്കാതെ മേക്കപ്പിടുന്ന കൂട്ടത്തിലാണ് നൂറിനെന്നും ഫഹിം പറഞ്ഞു. ​മാത്രമല്ല ​ഗെയിം കളിക്കുമ്പോൾ കള്ളകളിയായിരിക്കും. ഞങ്ങൾ അത് കൈയ്യോടെ പൊക്കിയിട്ടുണ്ട്. തങ്ങൾ നൂറിനെ ഉദ്ഘാടന സൂപ്പർസ്റ്റാറെന്നാണ് വിളിക്കാറെന്നും ഫഹിം പറയുന്നു.

ഒരിടയ്ക്ക് ഉദ്ഘാടനം തന്നെയായിരുന്നു ഞാൻ. ഇപ്പോൾ അധികം ഇല്ല എങ്കിലും ചെയ്യാറുണ്ട്. ഞാൻ ഉദ്ഘടനം ചെയ്ത സ്ഥാപനങ്ങൾ നന്നായി പോകുന്നുണ്ടോ കച്ചവടമുണ്ടോയെന്നെല്ലാം ഞാൻ ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇതുവരെ ഒരു സ്ഥാപനത്തിനും കുഴപ്പം വന്നിട്ടില്ല. ഇടയ്ക്ക് യാത്ര ചെയ്യുമ്പോൾ ആ സ്ഥാപനങ്ങൾ കാണുമ്പോൾ മനസിൽ നിന്ന് സന്തോഷം വരാറുണ്ട് നൂറിൻ പറയുന്നു.

More in Movies

Trending

Recent

To Top