സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണെന്ന് ദുല്‍ഖര്‍ സല്മാന്. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ദുല്‍ഖര്‍ സല്മാന് പറയുന്നു. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് ഏറ്റവും കൂടുതല്‍ നേടിടേണ്ടി വരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.
‘ആരാധകര്‍ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികില്‍ വരുന്നത്. അവര്‍ക്ക് സന്തോഷം നല്കുന്ന രീതിയില്‍ പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോള്‍ ഞാന്‍ ഒന്ന് ടെന്‍ഷനാവും. ഏയര്‍പോര്‍ട്ടിലൊക്കെ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോള്‍ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്. മകള്‍ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെന്‍ഷന്‍ വരും.. സെലിബ്രിറ്റി എന്ന നിലയില്‍ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണ്. എന്നാലും ചെന്നൈയിലൊക്കെ സെക്കന്‍ഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച് പോയാല്‍ പെട്ടന്നൊന്നും ആളുകള്‍ തിരിച്ചറിയില്ല’. ദുല്‍ഖര്‍ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...