നിവിൻ പോളിയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തിയ ആദ്യ ചിത്രമാണ് മിഖായേൽ. അങ്ങനെ പറഞ്ഞാൽ തെറ്റാണ് . കാരണം നിവിൻ പോളിയും ഉണ്ണിയും നേർക്കുനേർ വന്ന ആദ്യ ചിത്രമെന്ന് എടുത്തു പറയണം.
ഒരു വടക്കൻ സെൽഫിയിലും , വിക്രമാദിത്യനിലും ഇരുവരും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട് . നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോ അതിഥിയായി എത്തിയിരുന്നു.
ഉണ്ണി മുകുന്ദനും ദുൽഖർ സൽമാനും ഒന്നിച്ചെത്തിയ വിക്രമാദിത്യനിൽ നിവിൻ പൊളി അതിഥി വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇതിലൊന്നും കോമ്പിനേഷൻ സീനുകൾ ഇല്ലാതിരുന്ന ഇരുവരും നേർക്കുനേർ നായക പ്രതിനായക വേഷത്തിൽ എത്തുകയാണ് , മിഖായേലിൽ.
ആക്ഷൻ ചിത്രങ്ങളോട് ഉണ്ണി മുകുന്ദന് ഭ്രാന്താണെന്ന് നിവിൻ പറയുമ്പോൾ ഒപ്പം കൂട്ടി ചേർക്കുന്നുണ്ട്, തനിക്ക് വില്ലൻ വേഷങ്ങൾ ഇഷ്ടമാണ്. പക്ഷെ ,മാർകോ ജൂനിയർ ഉണ്ണിക്ക് മാത്രമേ ചേരു എന്ന്.
നിവിനൊപ്പം സ്ക്രീൻ പങ്കിട്ട സന്തോഷം ഉണ്ണി മുകുന്ദനും പങ്കു വയ്ക്കുന്നുണ്ട്. മറ്റൊരു രസകരമായ കാര്യം വടക്കൻ സെൽഫിയിലെ മഞ്ജിമയും മിഖായേലിൽ ഉണ്ട്. മേരി എന്നാണ് ചിത്രത്തിൽ മഞ്ജിമയുടെ പേര്.
ഹനീഫ് അദാനി ഒരുക്കി , ആന്റോ ജോസഫ് നിർമിച്ച മിഖായേൽ സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ കുതിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...