Connect with us

മരക്കാറില്‍ മോഹന്‍ലാലിനൊപ്പം ഷിയാസ് കരിം – ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Malayalam Breaking News

മരക്കാറില്‍ മോഹന്‍ലാലിനൊപ്പം ഷിയാസ് കരിം – ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മരക്കാറില്‍ മോഹന്‍ലാലിനൊപ്പം ഷിയാസ് കരിം – ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ മോഡലാണ് ഷിയാസ് കരീം. ഷോയിലെ അവതാരകനായിരുന്ന മോഹൻലാലിന് പ്രത്യേക അടുപ്പമായിരുന്നു ഷിയാസിനോട്. മോഹൻലാൽ നായകനാവുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഷിയാസ് കരീമും ഒരു വേഷം ചെയ്യുന്നുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.

ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും അണിനിരക്കും.

ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം.

തന്റെയും മോഹന്‍ലാലിന്റെയും സ്വപ്ന ചിത്രമാണ് കുഞ്ഞാലി എന്നാണ്പ്രിയദർശൻ പറഞ്ഞത് . അന്യഭാഷാ നടന്മാര്‍ ഉള്‍പ്പെടെ വമ്പന്‍ താര നിര ആണ് ഈ ചിത്രത്തില്‍ അണി നിരക്കുക. നൂറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആണ്.

ആശീര്‍വാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമത് പ്രോജക്ട് ആയി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്.


shiyas kareem with mohanlal

More in Malayalam Breaking News

Trending

Recent

To Top