Malayalam Breaking News
12 ദിവസം മോഹന്‍ലാല്‍ ഒപ്പമുണ്ടായിരുന്നു, അദ്ദേഹത്തില്‍ നിന്നും പലതും പഠിച്ചു: മോഹന്‍ലാലിന്റെ മന്ത്രത്തെ കുറിച്ച് നിവിന്‍ പോളി
12 ദിവസം മോഹന്‍ലാല്‍ ഒപ്പമുണ്ടായിരുന്നു, അദ്ദേഹത്തില്‍ നിന്നും പലതും പഠിച്ചു: മോഹന്‍ലാലിന്റെ മന്ത്രത്തെ കുറിച്ച് നിവിന്‍ പോളി
12 ദിവസം മോഹന്‍ലാല്‍ ഒപ്പമുണ്ടായിരുന്നു, അദ്ദേഹത്തില്‍ നിന്നും പലതും പഠിച്ചു: മോഹന്‍ലാലിന്റെ മന്ത്രത്തെ കുറിച്ച് നിവിന്‍ പോളി
നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിനായി 12 ദിവസമാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം ഉണ്ടായിരുന്നത്. ചിത്രത്തിലെ നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തിനായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നാണ് നിവിന്‍ പോളി പറയുന്നത്.
ഇതുവരെ സെറ്റിന് പുറത്ത് വെച്ച് മാത്രമെ നിവിന്‍ പോളി മോഹന്‍ലാലിനെ കണ്ടിട്ടുള്ള്. എന്നാല്‍ ഈ ചിത്രത്തിലൂടെയാണ് നിവിന്‍ മോഹന്‍ലാലിന്റെ സെറ്റിനുള്ളില്‍ കാണുന്നതും ഇടപെടുന്നതും. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നെന്നും നിവിന്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ വളരെ പ്രൊഫഷണല്‍ ആണെന്നും അദ്ദേഹത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും നിവിന്‍ പറയുന്നു. അദ്ദേഹം ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല. മഴയായാലും വെയിലായാലും സാധിക്കുന്ന അത്രയും ജോലി ചെയ്യാം എന്നതാണ് അദ്ദേഹത്തിന്റെ മന്ത്രമെന്നും നിവിന്‍ പറയുന്നു.
മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. ഇത്തിക്കര പക്കിയെന്ന അതിഥി താരത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ചിത്രത്തില്‍ കൊച്ചുണ്ണിയെന്ന നായക കഥാപാത്രത്തെ നിവിനും അവതരിപ്പിക്കും. കളരി, കുതിര സവാരി തുടങ്ങീ പല അയോധന കലകളും ചിത്രത്തിനായി നിവിന്‍ അഭ്യസിക്കുന്നുണ്ട്. 18 സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുണ്ടാകുക. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സഞ്ജയും ബോബിയും ചേര്‍ന്നാണ് തിരക്കഥ. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ഗോപി സുന്ദറാണ് സംഗീതം. കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിന്നും ഇന്ന് കായംകുളത്തിന്റെ മുഖച്ഛായ മാറിയതോടെ ശ്രീലങ്കന്‍ ഗ്രാമമാണ് കായംകുളമാകുന്നത്. ശ്രീലങ്കയും ഗോവയും മംഗലാപുരവുമായിരുന്നു പ്രധാന ലൊക്കേഷന്‍. 161 ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിവിന് മുമ്പ് സത്യനായിരുന്നു വെള്ളിത്തിരയില്‍ ആദ്യമായി കായംകുളം കൊച്ചുണ്ണിയായത്. സത്യനെ നായകനാക്കി 1966ല്‍ പി.എ.തോമസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.
Nivin Pauly about Mohanlal
