Connect with us

അടച്ചു കെട്ടിയ വായു സഞ്ചാരമില്ലാത്ത ജനലുകളും വാതിലുകളും , മന്ത്രവാദത്തിന്റെ ദുരൂഹ കഥകൾ , ഒരേക്കർ പുരയിടത്തിലെ ഒറ്റപ്പെട്ട ജീവിതം , ഒടുവിൽ അതീവ ദാരുണമായ അന്ത്യം !!!- തൊടുപുഴ കൊലപാതകം ദുരൂഹതകൾ നിറഞ്ഞത് ..

Malayalam Breaking News

തൊടുപുഴയിലെ നാലംഗ കുടുംബത്തിന്റെ തിരോധാനവും വീടിനു സമീപത്തു തന്നെ കോല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ അവരുടെ മൃതദേഹവും ദുരൂഹതയുടെ ചുരുളുകളാണ് അഴിക്കുന്നത്. ഒന്നര ഏക്കർ പറമ്പിൽ അതിവ ദുരൂഹത നിറഞ്ഞ രീതിയിലാണ് ഇവർ ജീവിച്ചിരുന്നത്, പോരാത്തതിന് മന്ത്രവാദത്തിന്റെ കഥകളും നാട്ടുകാർ പങ്കു വയ്ക്കുന്നുണ്ട്.

മേലുകാവ് സ്വദേശികളാണ് കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിയുടെ കുടുംബം. വായു സഞ്ചാരമില്ലാത്ത നിലയില്‍ വീടിന്റെ ജനലുകളും മറ്റും അടച്ചിരുന്നു.ഇത് മന്ത്രവാദം നടത്തുന്നതിന് വേണ്ടി ഒരുക്കിയതാവാമെന്ന് പ്രദേശവാസികളും പോലീസും ചൂണ്ടിക്കാട്ടുന്നു. വണ്ണപ്പുറം കമ്പകക്കാനത്ത് പ്രധാന റോഡില്‍ നിന്നു താഴേക്ക് നടപ്പാതയിലൂടെ സഞ്ചരിച്ചു വേണം കൊലനടന്ന കാനാട്ട് വീട്ടിലെത്താന്‍. ഒറ്റപ്പെട്ട മേഖലയാണിത്. ഒരേക്കര്‍ സ്ഥലത്ത് റബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്. പറമ്പിനു നടുവിലായാണു വീട്. ചുറ്റും റബറും മറ്റു മരങ്ങളും. തൊട്ടടുത്തെങ്ങും വീടുകളില്ല. മേഖലയില്‍ നാളുകളായി ശക്തമായ മഴയായിരുന്നു.ഒച്ചവച്ചാലോ കരഞ്ഞു ബഹളമുണ്ടാക്കിയാലോ പുറം ലോകം യാതൊരു വിധത്തിലും അറിയാത്ത അവസ്ഥ.

കൊല്ലപ്പെട്ട കൃഷ്ണന്‍ പത്തുമക്കളില്‍ ഒരാളാണ്. ആറ് ആണും നാലു പെണ്ണും. ആദ്യം കിള്ളിപ്പാറയിലാണ് സഹോദരങ്ങള്‍ ഉള്‍പ്പെടെ താമസിച്ചിരുന്നത്. അവിടെ നിന്നു മാറി കമ്പകക്കാനത്ത് എത്തിയിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായി. അക്കാലത്തുതന്നെ പൂജ സംബന്ധിച്ച് വീട്ടില്‍ ആളുകളെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മുമ്പ് ചെറിയ വീടായിരുന്നു. പഞ്ചായത്തില്‍ നിന്നു ലഭിച്ച സഹായം ഉള്‍പ്പെടെ ഉപയോഗിച്ചു പുതിയ വീടുപണിതത് മൂന്ന് വര്‍ഷം മുമ്പാണ്.

രണ്ടു മുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ഉള്‍പ്പെടുന്നതാണ് വീട്. അടുത്തിടെ, പൂജ സംബന്ധിച്ച് വീട്ടിലെത്തുന്നവരെ കാണാനായി വീടിനോടു ചേര്‍ന്ന് ഷീറ്റ് മേഞ്ഞ ഒരു പ്രത്യേക മുറിയും പണികഴിപ്പിച്ചു. മറ്റത്തേക്കു തുറക്കുന്ന രീതിയില്‍ ഒരു വാതിലും ഈ മുറിക്കുണ്ട്. ഈ മുറിയിലാണു സന്ദര്‍ശകരെ സ്ഥിരമായി കണ്ടിരുന്നത്.

കൊലപാതകത്തെ സഹായിച്ചെന്നു വേണം കരുതാന്‍. വീട്ടില്‍ മുമ്പു പശുവിനെ വളര്‍ത്തിയിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന ചാണകക്കുഴിയിലാണ് മൃതദേഹങ്ങള്‍ അധികം താഴ്ചയിലല്ലാതെ മൂടിയത്.

thodupuzha murder

More in Malayalam Breaking News

Trending

Recent

To Top