Malayalam Breaking News
സിനിമക്കപ്പുറം ആഗ്രഹിച്ചത് മറ്റൊന്നാകാൻ ; കോഴ്സ് പോലും പൂർത്തിയാക്കിയിട്ടും സാധിക്കാതെ പോയ നിത്യയുടെ സ്വപ്നം !
സിനിമക്കപ്പുറം ആഗ്രഹിച്ചത് മറ്റൊന്നാകാൻ ; കോഴ്സ് പോലും പൂർത്തിയാക്കിയിട്ടും സാധിക്കാതെ പോയ നിത്യയുടെ സ്വപ്നം !
By
മലയാളികളുടെ അഭിമാനമായി മാറിയ നടിയാണ് നിത്യ മേനോൻ . നല്ല നല്ല വേഷങ്ങളിലൂടെയാണ് നിത്യ ആരാധകരെ കയ്യിലെടുത്തത് . ഇപ്പോൾ സിനിമ നടിക്കപ്പുറം താൻ ഒരു ജേര്ണലിസ്റ്റാകാൻ ആണ് ആഗ്രഹിച്ചിരുന്നതെന്നു പറയുകയാണ് നിത്യ മേനോൻ .
മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിച്ചിരുന്നെന്നും വാര്‍ റിപ്പോര്‍ട്ടറാകാന്‍ ആഗ്രഹിച്ചിരുന്നതായും നിത്യ മേനോന്‍ പറയുന്നു. നേരത്തെ മുതല്‍ ബോളിവുഡില്‍ നിന്ന് ക്ഷണമുണ്ടായിരുന്നതായി നിത്യാമേനോന്‍ പറയുന്നു.
പ്ലസ് ടുവില്‍ പരീക്ഷയ്ക്ക് പഠിക്കുമ്ബോഴാണ് ‘ആകാശഗോപുരം’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം 2009-10 മുതലാണ് അഭിനയം സീരിയസായി കണ്ടുതുടങ്ങിയത്. അഭിനയത്തിലും കരിയറിനായി, അല്ലെങ്കില്‍ ഓരോ വേഷങ്ങള്‍ക്കായി ബോധപൂര്‍വം ഒന്നും ചെയ്തിട്ടില്ല. എല്ലാം ഒരു ഫ്‌ളോയില്‍ വന്നുപോകുന്നതാണ്. അഭിനയിച്ച് തുടങ്ങിയിട്ട് അമ്ബത് സിനിമകള്‍ കഴിഞ്ഞു എന്നത് അച്ഛന്‍ പറയുമ്ബോഴാണ് അറിയുന്നത്. വിക്കി പീഡിയ എടുത്ത് പിന്നീട് എണ്ണിനോക്കുക ആയിരുന്നെന്നും നിത്യാ മേനോന്‍ പറയുന്നു.
പല സിനിമകളിലെയും സിനിമാട്ടോഗ്രാഫര്‍മാരോട് നല്ല ബന്ധമാണുള്ളത്. നിരവധി വലിയ സിനിമാട്ടോഗ്രാഫര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ അഭിനയിച്ച് കഴിഞ്ഞ ‘കോളാമ്ബി’ എന്ന സിനിമയോട് ഒരു ഇഷ്ടം കൂടുതലാണ്.
വൈല്‍ഡ് ലൈഫ് ഫിലിം മേക്കിങ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ചെറുപ്പം മുതല്‍ പാട്ട് പാടിയിരുന്നത് കൊണ്ട് ഗായിക ആകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അഭിനയത്തിലേക്കാണ് എത്തിപ്പെട്ടതെന്നും ചിരിയോടെ നിത്യ വിശദമാക്കുന്നു.
nithya menon about journalism