Connect with us

ആനക്കൊമ്പു കേസിൽ മോഹൻലാൽ നേരിട്ട് ഹാജരായേ പറ്റു !

Malayalam Breaking News

ആനക്കൊമ്പു കേസിൽ മോഹൻലാൽ നേരിട്ട് ഹാജരായേ പറ്റു !

ആനക്കൊമ്പു കേസിൽ മോഹൻലാൽ നേരിട്ട് ഹാജരായേ പറ്റു !

മോഹൻലാലിൻ്റെ ഇമേജിനെ ബാധിച്ച സംഭവമായിരുന്നു ആനക്കൊമ്പു കേസ് . എന്തൊക്കെ മൊഴി നൽകിയിട്ടും മോഹൻലാലിന് യാതൊരു ഇളവും നല്കാൻ കോടതി തയ്യാറല്ല . കേസില്‍ നടന്‍ മോഹന്‍ലാല്‍ അടക്കം നാല് പേര്‍ക്കെതിരെ സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന്‌ നേരിട്ടു ഹാജരാകണമെന്നാണ് നിര്‍ദേശം. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്‌ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്‌ണകുമാര്‍, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കാണ് മോഹന്‍ലാലിനെ കൂടാതെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസം16 നാണ് ആനക്കൊമ്ബ് കേസില്‍ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മോഹന്‍ലാലാണ് ഒന്നാം പ്രതി. പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, കുറ്റപത്രം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

mohanlal ivory tusk case updates

More in Malayalam Breaking News

Trending

Recent

To Top