Malayalam Breaking News
കീർത്തി സുരേഷിന് പിന്നാലെ സാവിത്രിയായി നിത്യ മേനോനും !!!
കീർത്തി സുരേഷിന് പിന്നാലെ സാവിത്രിയായി നിത്യ മേനോനും !!!
By
കീർത്തി സുരേഷിന് പിന്നാലെ സാവിത്രിയായി നിത്യ മേനോനും !!!
മുൻകാല നടി സാവിത്രിയായി മനസുകൾ കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. കീർത്തിക്ക് കരിയറിൽ വലിയ ഉയർച്ച മഹാനടി നൽകി. ഇപ്പോൾ കീർത്തിക്ക് പിന്നാലെ സാവിത്രിയായി എത്തിയിരിക്കുകയാണ് നിത്യ മേനോൻ.
മുന്‍കാല നടനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന നന്ദമുറി തരക രാമ റാവു(എന്‍ടിആര്‍)വിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിലാണ് നിത്യാമേനോന്‍ പഴയകാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിത്യാമേനോന്‍ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1962 ല്‍ ഇറങ്ങിയ ഗുണ്ടമ്മ കഥ എന്ന ചിത്രത്തിലെ ഒരു സീന്‍ പോസ്റ്ററിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. പോസ്റ്ററില്‍ എന്‍ ടി ആറായി ബാലകൃഷ്ണയും സാവിത്രിയായി നിത്യാമേനോനുമാണ് എത്തിയിരിക്കുന്നത്. സാവിത്രി അമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു, എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്.
എന്‍ടിആറിന്റെ ജീവചരിത്രം സ്‌ക്രീനിലെത്തിക്കുന്ന ചിത്രം രണ്ടു ഭാഗമായാണ് ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് കഥാനായകുഡു എന്നും രണ്ടാം ഭാഗത്തിന് മഹാനായകുഡു എന്നുമാണ് പേരുകള്‍. ആദ്യഭാഗം 2019 ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം 2020 ജനുവരി 26 നും. എന്‍ടിആറിന്റെ ജീവിതത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്.
nithya menen as savithry
