Malayalam Breaking News
ആദ്യ സിനിമയുടെ റിലീസിന് പോകാൻ പറ്റാതെ വിഷമിച്ച നിത്യ ദാസ് ; പെട്ടെന്നു കോളേജിൽ ബോംബ് ഭീഷണിയും നാടകീയ രംഗങ്ങളും – പക്ഷെ കുഴപ്പത്തിലായത് നിത്യദാസിന്റെ അച്ഛൻ !!!
ആദ്യ സിനിമയുടെ റിലീസിന് പോകാൻ പറ്റാതെ വിഷമിച്ച നിത്യ ദാസ് ; പെട്ടെന്നു കോളേജിൽ ബോംബ് ഭീഷണിയും നാടകീയ രംഗങ്ങളും – പക്ഷെ കുഴപ്പത്തിലായത് നിത്യദാസിന്റെ അച്ഛൻ !!!
By
ആദ്യ സിനിമയുടെ റിലീസിന് പോകാൻ പറ്റാതെ വിഷമിച്ച നിത്യ ദാസ് ; പെട്ടെന്നു കോളേജിൽ ബോംബ് ഭീഷണിയും നാടകീയ രംഗങ്ങളും – പക്ഷെ കുഴപ്പത്തിലായത് നിത്യദാസിന്റെ അച്ഛൻ !!!
കോഴിക്കോട് എം .ഇ .എസ് കോളേജിലെ പ്രിഡിഗ്രി പഠനത്തിനിടയിലാണ് ദിലീപിന്റെ നായികയായി ‘ഈ പറക്കും തളിക ‘എന്ന ചിത്രത്തിലേക്ക് ‘നിത്യാദാസ് ‘ തെരഞ്ഞെടുക്കപ്പെടുന്നത്. ദിലീപിന്റെ ജോഡിയായി അഭിനയിച്ചതോടെ കോളേജില്‍ നിത്യാദാസിന് സ്റ്റാര്‍ പരിവേഷമായി. എം . ഇ .എസ് കോളേജിലെ ഒരു വിദ്യാര്‍ഥി ഭാവിയില്‍ ഒരു മഞ്ജുവാര്യരോ, ശോഭനയോ ഒക്കെ ആയി മാറുമെന്ന് സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ നിത്യാദാസിനെ ചൂണ്ടി കോളേജ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍ , നിത്യാദാസും കൂട്ടുകാരികളും പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ഈ പറക്കും തളിക റിലീസ് നിശ്ചയിച്ചത് ജൂലൈ നാലിനായിരുന്നു. അന്ന് ,ക്ലാസുള്ള ദിവസമാണ്.
നിത്യാദാസും കൂട്ടുകാരികളുമെല്ലാം വലിയ വിഷമത്തിലായി.ആദ്യ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഏറെ വേദനയോടെ എന്നത്തെയും പോലെ നിത്യാദാസും കോളേജിലെത്തി.പക്ഷെ, ക്ലാസ് തുടങ്ങുന്നതിന് ഏതാനും നിമിഷം മുന്‍പ് പ്രിന്‍സിപ്പാളിനു ഒരു ഫോണ്‍ വന്നു ” കോളേജില്‍ എവിടെയോ ചില സാമൂഹദ്രോഹികള്‍ ബോംബ് വെച്ചിട്ടുണ്ട്…!!! പരിഭ്രാന്തിയിലായ പ്രിന്‍സിപ്പല്‍ സ്റ്റാഫിനെ മുഴുവന്‍ വിളിച്ച് സ്ഫോടനാത്മകമായ അന്തരീക്ഷം വിവരിച്ചു.ഉടന്‍ തന്നെ ലോങ്ങ് ബെല്‍ മുഴക്കി കുട്ടികളെ പറഞ്ഞുവിട്ടു .പോലീസിനെ വിവരമറിയിച്ചു.അപ്രതീക്ഷിതമായി ലഭിച്ച അവധിയില്‍ നിത്യാദാസും കൂട്ടുകാരികളും കോളേജിലെ ഒട്ടുമിക്ക വിദ്യാര്‍ഥികളും ഈ പറക്കും തളിക കാണാന്‍ തിയേറ്ററിലെത്തി.പോലീസ് കോളേജ് അരിച്ചു പെറുക്കിയിട്ട് ഒരു ഏറു പടക്കം പോലും കിട്ടിയില്ല.
എന്നാല്‍ , തൊട്ടടുത്ത ദിവസം കോളേജില്‍ മുഴുവന്‍ പാട്ടായത് ‘ ബോംബ് ഭീഷണിയുടെ സ്ക്രിപ്റ്റ് നിത്യാദാസും വിജിലന്‍സില്‍ ജോലി ചെയ്യുന്ന നിത്യയുടെ പിതാവും ചേര്‍ന്ന് രചിച്ചതെന്നായിരുന്നു .പക്ഷെ , നിത്യാദാസും പിതാവും ആരോപണം നിഷേധിക്കുകയായിരുന്നു.
written by AshiqSHIJU
nithya das parakkum thalika movie release story