Malayalam
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു, പത്താം ക്ലാസില്‍ വിവാഹം കഴിഞ്ഞു; രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ് തികഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു; നിഷ് സാരംഗ്
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു, പത്താം ക്ലാസില്‍ വിവാഹം കഴിഞ്ഞു; രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ് തികഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു; നിഷ് സാരംഗ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. ഓണ്‍ സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്.
ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്. ഇത്രത്തോളം മലയാളികള്‍ സ്‌നേഹിച്ച മറ്റൊരു ഓണ്‍ സ്‌ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്.
ഉപ്പും മുളകും ഹിറ്റായതോടെ സിനിമകളിലും മികച്ച വേഷങ്ങളാണ് നിഷയെ തേടിയെത്തിയത്. കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം ഇപ്പോള്‍. അതേസമയം സ്വകാര്യ ജീവിതത്തില്‍ നേരിട്ട പല പ്രതിസന്ധികളെയും അതിജീവിച്ചാണ് നിഷ ഇന്നു കാണുന്ന നിലയില്‍ എത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് നിഷയ്ക്ക് ഉള്ളത്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ഇവരെ രണ്ടുപേരെയും വളര്‍ത്തിയത് താരം ഒറ്റയ്ക്കാണ്.
വളരെ ചെറിയ പ്രായത്തിലായിരുന്നു നിഷയുടെ വിവാഹം. ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കാനുണ്ടായ കാരണവും ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും നിഷ സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് തന്റെ വിവാഹം നേരത്തെ നടത്തിയതെന്ന് നിഷ പറയുന്നു.
‘മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഓഗസ്റ്റില്‍ എന്റെ വിവാഹം കഴിഞ്ഞു. വളരെ ആര്‍ഭാടമായി നടത്തിയ വിവാഹമായിരുന്നു. അച്ഛന്റെ പെങ്ങളുടെ മകനാണ് എന്നെ വിവാഹം ചെയ്തത്. അതായത് മുറച്ചെറുക്കനാണ് വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹം കഴിച്ചതെന്ന് ചിലപ്പോള്‍ എല്ലാവരും ചിന്തിക്കാം. എന്റെ അച്ഛന്‍ വളരെ വൈകിയാണ് വിവാഹം കഴിച്ചത്. ഞാന്‍ ജനിക്കുമ്പോള്‍ തന്നെ അച്ഛന് ഒരുവിധം പ്രായം ഉണ്ട്. അതുകൊണ്ട് അച്ഛന്റെ ആഗ്രഹമായിരുന്നു, ഏകമകളായ എന്നെ ചെറുതിലെ വിവാഹം കഴിപ്പിക്കണം എന്നത്’.
‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ തിരക്കായതിനാല്‍ എന്നെ ശ്രദ്ധിക്കാനൊന്നും അധികം സമയം ലഭിച്ചിരുന്നില്ല. നേരത്തെ കല്യാണം കഴിച്ചുവിട്ടാല്‍ അവര്‍ക്ക് ബിസിനസൊക്കെ നോക്കി മുന്നോട്ട് പോകാമല്ലോ എന്ന് വല്ലതും ചിന്തിച്ചു കാണും. വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ രണ്ടു കുട്ടികളായി. പിന്നീട് ചില പ്രശ്‌നങ്ങളായി. ഞാന്‍ അച്ഛന്റെയും അമ്മയുടെയും കൂടെ തന്നെയായി’.
‘രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ് തികഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. പിന്നെ അച്ഛനെ ബിസിനസില്‍ സഹായിച്ചു അങ്ങനെ കൂടി. അതിനിടയ്ക്ക് ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് അങ്ങോട്ട് പോയി. എന്നാല്‍ വീണ്ടും തിരിച്ചുവന്നു. പിന്നീട് അത് ഡിവോഴ്‌സിലേക്കെത്തി. അതിനു ശേഷം കുറച്ചു നാള്‍ വീട്ടില്‍ തന്നെ ആയിരുന്നു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മക്കളുമായി ഞാന്‍ വേറെ താമസിക്കാന്‍ തുടങ്ങി’.
‘ഒറ്റയ്ക്ക് താമസിക്കണം, നീ സ്വന്തമായി ഒരിടം കണ്ടെത്തണം ഞാന്‍ കൂടെ തന്നെയുണ്ടാകും എന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ചാണ് മാറുന്നത്. അപ്പോഴേക്കും എന്റെ മൂത്ത ആങ്ങളയുടെ വിവാഹം കഴിഞ്ഞിരുന്നു. ഞാന്‍ ആര്‍ക്കും ബാധ്യത ആകരുതെന്നാണ് അന്ന് കരുതിയത്. അതുകൊണ്ട് ആങ്ങളമാരുടെ ഭാര്യമാരുമായി വളരെ സ്‌നേഹത്തിലാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവിടെ നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ നാത്തൂന്‍ പോരൊക്കെ ഉണ്ടായേനെ’, എന്നും നിഷ പറയുന്നു.
‘എന്നെ പോലെ ഒറ്റയ്ക്ക് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് പേര്‍ സമൂഹത്തിലുണ്ട്. ചിലര്‍ പിന്തുണയ്ക്കാന്‍ ഉണ്ടാകും. എന്നാല്‍ തളര്‍ത്തി കളയാനായിരിക്കും കൂടുതല്‍ ആളുകള്‍ ഉണ്ടാവുക. അവള്‍ക്ക് പിന്നാലെയാകും നാട്ടുകാരുടെ കണ്ണുകള്‍. കഷ്ടപ്പാടുകള്‍ ഒന്നും ആരും കാണില്ല. ഇതിനെ അതിജീവിച്ചു മുന്നോട്ട് പോവുക എന്നതാണ് വേണ്ടത്. അതാണ് കരുത്ത്. പിന്തുണയ്ക്കാന്‍ ആളുകള്‍ ഉള്ളപ്പോഴാണ് ആ കരുത്ത് കൂടുക. അതാണ് ആത്മധൈര്യം നല്‍കുക. പ്രേക്ഷകരാണ് എനിക്ക് ആ ആത്മധൈര്യം തന്നത്. അവരോടാണ് നന്ദിയും കടപ്പാടും’, എന്നും നിഷ സാരംഗ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
അടുത്തിടെ തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയ്‌ക്കെതിരെയും നിഷ സാരംഗ് രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹോലചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ രംഗത്തെത്തിയിരുന്നത്. മോള്‍ക്കൊരു വിവാഹ ആലോചന വന്നത് പറഞ്ഞപ്പോള്‍ അത് വേറെ ന്യൂസായിട്ടാണ് യൂട്യൂബിലൊക്കെ വന്നത്. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍” എന്നാണ് നിഷ പറയുന്നത്.