അത്തരമൊരു റോളില്‍ ദിലീപിനെ ആളുകള്‍ പ്രതീക്ഷിച്ചില്ല, അതിന് ശേഷം ഇത്രയും കാലമായിട്ടും ദിലീപുമായൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല; ലാല്‍ ജോസ്
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍ ജോസിന്റെ സംവിധായകനായുള്ള വളര്‍ച്ച ആദ്യം മുന്‍ കൂട്ടി കണ്ടവരില്‍ ഒരാള്‍ നടന്‍ മമ്മൂട്ടിയാണ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാല്‍ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളര്‍ന്നു.
മീശ മാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറില്‍ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ല്‍ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. കാവ്യ മാധവന്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, മുക്ത, അര്‍ച്ചന കവി തുടങ്ങിയ നിരവധി നടിമാരെ ലാല്‍ ജോസ് നായികമാരായി കൊണ്ട് വന്നു. ലാല്‍ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും നായികമാര്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാല്‍ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാല്‍ ജോസ്. ലാല്‍ ജോസിന്റെ മീശമാധവന്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ താരമൂല്യം കുതിച്ചുയരുന്നത്.
എന്നാല്‍ ദിലീപും ലാല്‍ ജോസും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ലാല്‍ ജോസ്. 2013 ല്‍ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികള്‍ ആണ് ലാല്‍ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് ലാല്‍ ജോസ് തുറന്ന് പറഞ്ഞു. ആ കാലത്ത് ഫഹദൊക്കെ ചെയ്യുന്ന ടെപ് കഥാപാത്രമാണ്. ദിലീപ് നെക്സ്റ്റ് ഡോര്‍ ബോയ്, വില്ലേജ് കഥാപാത്രങ്ങളൊക്കെയായി പോയിക്കൊണ്ടിരിക്കുകയാണ്.
പുതിയ കാലഘട്ടത്തില്‍ അര്‍ബന്‍ പശ്ചാത്തലത്തിലുള്ള സിനിമകളാണ്. ആ ജോണറിലേയ്ക്ക് ദിലീപും വരണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സിറ്റി പശ്ചാത്തലത്തിലുള്ള കഥ തീരുമാനിക്കുന്നത്. കഥ കേട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. പ്രശ്‌നങ്ങളൊന്നുമില്ലാതെ വളരെ ശാന്തമായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നതെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
ഏഴ് സുന്ദരരാത്രികള്‍ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ വിചാരിച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ സിനിമ നഷ്ടമായില്ല. കാരണം സാറ്റലൈറ്റ് റൈറ്റ് നല്ല വിലയ്ക്ക് പോയിരുന്നു. തിയേറ്ററില്‍ നിന്നുള്ള കലക്ഷനും ചേര്‍ത്തപ്പോള്‍ നഷ്ടമില്ലാത്ത, ചെറിയ ലാഭമുള്ള സിനിമയായിരുന്നു. അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള സിനിമയാണ് ഏഴ് സുന്ദര രാത്രികള്‍. എന്താണതിന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല.
പറയാനുദ്ദേശിച്ച കഥ നല്ല രീതിയില്‍ പറഞ്ഞ സിനിമയായിരുന്നു. കഥ ചിലപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ട് കാണില്ല. അത്തരമൊരു റോളില്‍ ദിലീപിനെ ആളുകള്‍ പ്രതീക്ഷിച്ച് കാണില്ല. എന്തായാലും അതിന് ശേഷം ഇത്രയും കാലമായിട്ടും ദിലീപുമായൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ലാല്‍ ജോസ് ചൂണ്ടിക്കാട്ടി.സിനിമ ചെയ്യുന്നില്ലെങ്കിലും ദിലീപും ലാല്‍ ജോസും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
ലാല്‍ ജോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് അടുത്തിടെ ദിലീപ് പറയുകയുണ്ടായി. സിനിമാ രംഗത്ത് ദിലീപ് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് ലാല്‍ ജോസും സംവിധാന രംഗത്ത് ഇപ്പോള്‍ സജീവമല്ല. മ്യാവൂ, സോളമന്റെ തേനീച്ചകള്‍ എന്നിവയാണ് ലാല്‍ ജോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ലാല്‍ ജോസിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപും ലാല്‍ ജോസും ഒരുമിച്ചൊരു സിനിമ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മീശമാധവന്‍, ചാന്ത്‌പൊട്ട് തുടങ്ങിയ ഹിറ്റുകളെ പോലെ മറ്റൊരു ചിത്രം ദിലീപിന് സമ്മാനിക്കാന്‍ ലാല്‍ ജോസിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം ദിലീപ് സിനിമകള്‍ നിരവധി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.