Connect with us

പൊന്നോമനയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി കാവ്യയും ദിലീപും; ആശംസകളുമായി ആരാധകരും

Malayalam

പൊന്നോമനയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി കാവ്യയും ദിലീപും; ആശംസകളുമായി ആരാധകരും

പൊന്നോമനയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി കാവ്യയും ദിലീപും; ആശംസകളുമായി ആരാധകരും

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു.

ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപും കാവ്യയും. വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് ഇപ്പോള്‍ കാവ്യയുടെ പൂര്‍ണ ശ്രദ്ധ. മകള്‍ ജനിച്ച ശേഷം പൊതു വേദികളില്‍ നിന്നടക്കം കാവ്യ മാറിനിന്നിരുന്നു. മാമാട്ടിയേയും ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അടുത്തിടെയായി പൊതുവേദികളിലടക്കം മകളുമായി കാവ്യ എത്തുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക്, 2018 ഒക്ടോബറിലാണ് മഹാലക്ഷ്മി ജനിക്കുന്നത്. ഇന്ന് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിലീപിന്റെയും കാവ്യയുടേയും സ്വന്തം മാമാട്ടി. സോഷ്യല്‍ മീഡിയയിലൊക്കെ മഹാലക്ഷ്മിക്കായുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്.

കാവ്യയുടെയും ദിലീപിന്റെയും ഫാന്‍സ് പേജുകളിലാണ് മഹാലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകള്‍ നിറയുന്നത്. മഹാലക്ഷ്മിയുടെ പഴയ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകള്‍. അടുത്തിടെ കാവ്യാ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മഹാലക്ഷ്മിയുടെ പഴയ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതെല്ലാം ആരാധകരുടെ പോസ്റ്റുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം ചെന്നൈയിലാണ് ദിലീപും കുടുംബവും ഇപ്പോള്‍ താമസം. മഹാലക്ഷ്മിയെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതും ചെന്നൈയിലാണ്. യുകെജി വിദ്യാത്ഥിയാണ് മഹാലക്ഷ്മി. ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയും ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകള്‍ കണ്ട് അവള്‍ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവള്‍ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോള്‍ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു. എല്ലാവരും വിളിക്കുന്ന മാമാട്ടി എന്ന പേര് മഹാലക്ഷ്മി തന്നെ സ്വന്തമായി ഇട്ട പേരാണെന്നും ദിലീപ് പറയുകയുണ്ടായി.

മഹാലക്ഷ്മി എന്നാണ് മോള്‍ടെ പേര്, ആര് ചോദിച്ചാലും പറയണം എന്ന് അവള്‍ക്ക് പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ കുഞ്ഞായിരുന്നപ്പോള്‍ മഹാലക്ഷ്മി എന്ന് പറയാന്‍ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് അവള്‍ പറഞ്ഞത്. പിന്നീട് അത് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയും ചെയ്തു എന്നാണ് ദിലീപ് പറഞ്ഞത്.

മഹാലക്ഷ്മി സ്‌കൂളില്‍ പോയി തുടങ്ങിയതോടെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ കാവ്യ, പതിയെ ഫോട്ടോഷൂട്ടും മറ്റുമായി സജീവമായിട്ടുണ്ട്. തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. മാത്രമല്ല കുറെ കാലമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന നടിയുമാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷമാണ് അത് രൂക്ഷമായത്.

അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്. ബാന്ദ്രയാണ് ദിലീപിന്റേതായി ഇനി പുറത്തിറങ്ങിരിക്കുന്ന സിനിമ. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തും.

Continue Reading
You may also like...

More in Malayalam

Trending