സാരി ഉടുക്കുമ്പോഴും വയർ കാണും അതൊന്നും അവർക്ക് കുഴപ്പമില്ല; അല്ലാതെ ഇത്തിരി കാണുമ്പോൾ പ്രശ്‌നമാണ്; നിരഞ്ജും ഭാര്യയും പറയുന്നു
ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയൻ പിള്ളരാജുവിന്റെ മകൻ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. . എന്നാൽ സിനിമയോടുള്ള അതിയായ താൽപര്യമാണ് നടനെ സിനിമയിലേക്ക് എത്തിച്ചത്.. അടുത്തിടെ നടൻ വിവാഹിതനായിരുന്നു. ചെറുപ്പം മുതൽ അടുത്ത സുഹൃത്തായ നിരഞ്ജനയെ ആണ് നടൻ വിവാഹം ചെയ്തത്. വിവാഹ ചടങ്ങിലും റിസപ്‌ഷനിലുമെല്ലാം മലയാള സിനിമയിലെ പ്രമുഖർ അടക്കം പങ്കെടുത്തിരുന്നു.
എന്നാൽ വിവാഹശേഷം സോഷ്യൽ മീഡിയയിൽ നിരഞ്ജനയുടെ വസ്ത്രത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ താരങ്ങൾക്ക് നേരെ ഉയർന്ന് വന്നിരുന്നു. നിരഞ്ജനയുടെ റിസപ്‌ഷൻ വസ്ത്രത്തിന് എതിരെ ആയിരുന്നു കമന്റുകൾ. താരപത്നിയെ ബോഡി ഷെയ്‌മിങ് ഉൾപ്പടെ നടത്തികൊണ്ടുള്ള കമന്റുകൾ ആയിരുന്നു ഏറെയും.ഇപ്പോഴിതാ, ആ കമന്റുകളോട് പ്രതികരിക്കുകയാണ് നിരഞ്ജും നിരഞ്ജനയും. തങ്ങൾ തമാശ ആയിട്ടാണ് അതിനെ കണ്ടത്. കൈ കണ്ടാൽ ചിലർക്ക് പേടിയാണെന്ന് തോന്നുന്നു. സാരിയിൽ വയർ കണ്ടാൽ കുഴപ്പമില്ല. അല്ലാതെ കുറച്ചു വയർ കാണുമ്പോൾ ഇവർക്ക് എന്താണെന്ന് അറിയില്ല എന്നായിരുന്നു ഇരുവരും പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം.
‘കൈ കണ്ടാൽ ആളുകൾക്ക് പേടിയാണെന്ന് തോന്നുന്നു! അയ്യോ കൈ എന്നൊക്കെയാണ് കമന്റ്’, നിരഞ്ജ് പറഞ്ഞു. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് തമാശ ആയിട്ടാണ് തോന്നിയത്. അതൊന്നും മനസിലേക്ക് എടുത്തില്ല. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണല്ലോ. പഴയ ആളുകളെ ഒന്നും നമ്മുക്ക് തിരുത്താൻ പറ്റില്ലല്ലോ,’
‘നമ്മൾ നമ്മുടെ കംഫർട്ട് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ഇത് ഞങ്ങളുടെ വിവാഹമാണ്അതനുസരിച്ച് ഞങ്ങൾക്ക് കംഫർട്ട് ആയ ഡ്രസാണ് ധരിച്ചത്. അങ്ങനെ എല്ലാവരുടെയും അഭിപ്രായമൊന്നും നോക്കാൻ പറ്റില്ല. ഫാമിലിയുടെയും ഞങ്ങളുടെയും കംഫർട്ട് നോക്കിയാണ് വസ്ത്രമൊക്കെ തിരഞ്ഞെടുത്തത്,’
കമന്റ്സ് ഇപ്പോൾ എന്ത് ചെയ്താലും വരും നല്ലതും വരും ചീത്തയും വരും. ചിലർ നല്ലത് പറഞ്ഞവരും ഉണ്ട്. റിസപ്‌ഷൻ ഔട്ട്ഫിറ്റിന്റെ കഴുത്ത് അൽപം ഇറങ്ങി പോയതും വയർ കണ്ടതും കൈ കണ്ടതും ഒക്കെ ആയിരുന്നു അവർക്ക് കുഴപ്പം. സാരി ഉടുക്കുമ്പോഴും വയർ കാണും അതൊന്നും അവർക്ക് കുഴപ്പമില്ല. അല്ലാതെ ഇത്തിരി കാണുമ്പോൾ പ്രശ്‌നമാണ്. അതെന്താണെന്ന് അറിയില്ല. അവരായി അവരുടെ പാടായി,’ നിരഞ്ജന പറഞ്ഞു.
വസ്ത്രങ്ങൾ എല്ലാം ഡിസൈൻ ചെയ്തത് താൻ തന്നെയാണെന്നും താരപത്നി പറഞ്ഞു. വിവാഹ സമയത്ത് നിരഞ്ജ് ഇട്ട ഷർട്ടും മുണ്ടും തന്റെ സാരിയും നെയ്തെടുത്തത് ആണ്. റിസപ്‌ഷൻ വസ്ത്രമൊക്കെ താൻ തുണിയെടുത്ത് സ്വയം ഡിസൈൻ ചെയ്തത് ആണെന്നും നിരഞ്ജന പറഞ്ഞു. ഭാര്യയുടെ വിവാഹ വസ്ത്രങ്ങൾക്ക് ഒക്കെ പത്തിൽ എത്ര മാർക്ക് കൊടുക്കുമെന്ന് ചോദിച്ചപ്പോൾ മുഴുവൻ മാർക്കും നൽകുമെന്നാണ് നടൻ പറഞ്ഞത്.