Connect with us

പൂജപ്പുര രവി ചേട്ടന്റെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ നേർന്നു ; കുറിപ്പുമായി കിഷോർ സത്യ

Movies

പൂജപ്പുര രവി ചേട്ടന്റെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ നേർന്നു ; കുറിപ്പുമായി കിഷോർ സത്യ

പൂജപ്പുര രവി ചേട്ടന്റെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ നേർന്നു ; കുറിപ്പുമായി കിഷോർ സത്യ

പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന നടൻ പൂജപ്പുര രവി ഇനി അവിടെയുണ്ടാവില്ല. മറയൂരിലെ മകളുടെ അടുത്തേക്ക് താമസം മാറുകയാണ് അദ്ദേഹം. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വർഷങ്ങൾക്ക് മുൻപ് പണിതീർത്ത വീട്ടിലായിരുന്നു ഇതുവരെ.. പൂജപ്പുരയില്‍ നിന്നും പോവുന്നതില്‍ വിഷമമുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തെ സന്ദര്‍ശിച്ച് യാത്രാമംഗളങ്ങള്‍ നേര്‍ന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കിഷോര്‍ സത്യ.
പൂജപ്പുര നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിർന്ന നാടക, സിനിമ, സീരിയൽ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ അറിയിച്ചു. എന്നോടൊപ്പം ആത്മ ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണൻ, രാജ്‌കുമാർ, അഷ്‌റഫ്‌ പേഴുംമൂട് എന്നിവരും ഉണ്ടായിരുന്നു. ഒപ്പം ആത്മയുടെ പേരിൽ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നൽകി. ഞങ്ങൾ പടിയിറങ്ങിയെന്നായിരുന്നു കുറിപ്പ്.

മോന്റെയും മരുമകളുടേയും കൂടെയാണ് ഞാന്‍ താമസിച്ചത്. അവന് ഇവിടെ ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ യുകെയിലേക്ക് പോവുകയാണ്. അവന്റെ ഭാര്യ പോയി. പിന്നെ ഞാന്‍ മാത്രമല്ലേ ഇവിടെയുണ്ടാവൂ, നമ്മളെ നോക്കാന്‍ ആരേലും വേണ്ടേ. എനിക്ക് 82 വയസ് കഴിഞ്ഞു. അപ്പോള്‍ അവിടെ പോയി താമസിക്കാമെന്ന് കരുതുന്നു. തിരുവനന്തപുരം വിട്ട് പോവാന്‍ ആര്‍ക്കെങ്കിലും ഇഷ്ടമാവുമോ. പൂജപ്പുര എനിക്ക് മറക്കാനാവുമോ. എന്നെ പൂജപ്പുര രവിയാക്കിയത് ഈ സ്ഥലമല്ലേ. ഞാനും ജഗതിയുമൊക്കെ സ്ഥലങ്ങളുടെ പേരില്‍ അറിയപ്പെടുന്നവരാണ്. അത് നിസാര കാര്യമൊന്നുമില്ല.

ഞാന്‍ കലാനിലയത്തിലായിരുന്നപ്പോഴായിരുന്നു പൂജപ്പുര രവി എന്ന പേര് വന്നത്. അവിടെ കുറേ രവിയുണ്ടായിരുന്നു.
മോളുടെയും മരുമോന്റെയും കൂടെയാണ് പോവുന്നത്. അവിടെ കൃഷിയൊക്കെയുണ്ട്. പ്രായമൊക്കെയായില്ലേ സാര്‍ എന്നാണ് ആശുപത്രിയില്‍ പോയാല്‍ പറയുന്നത്. ഇതേ കേള്‍ക്കാനായി പൈസ കൊടുത്ത് പോവേണ്ടതില്ലല്ലോയെന്നും പൂജപ്പുര രവി ചോദിച്ചിരുന്നു. സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ ഇപ്പോഴും തേടി വരുന്നുണ്ട്. ഞാന്‍ ഒന്നും സ്വീകരിക്കാറില്ല. ഗപ്പി എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലയാള സിനിമ ഇന്ന് ഒരുപാട് മാറി. എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ഇന്നത്തെ സിനിമയില്‍. സംവിധായകരുടെ കൂടെ മാക്‌സിമം സഹകരിക്കുകയെന്നാണ് താരങ്ങളോട് പറയാനുള്ളത്. നസീര്‍ സാറൊക്കെ അങ്ങനെയായിരുന്നു. നമ്മളെ പത്ത് പേരറിയുന്നത് ഈ തൊഴിലിലൂടെയാണ്. ആ ബോധം എല്ലാവര്‍ക്കും ഉണ്ടായാല്‍ നല്ലതാണെന്നുമായിരുന്നു പൂജപ്പുര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

More in Movies

Trending

Recent

To Top