Malayalam Breaking News
“ചിത്രം കുറച്ചു കൂടി മെച്ചപ്പെടുത്താനുണ്ട്” – നയനിന്റെ റിലീസ് നീട്ടി പൃഥ്വിരാജ്
“ചിത്രം കുറച്ചു കൂടി മെച്ചപ്പെടുത്താനുണ്ട്” – നയനിന്റെ റിലീസ് നീട്ടി പൃഥ്വിരാജ്
By
“ചിത്രം കുറച്ചു കൂടി മെച്ചപ്പെടുത്താനുണ്ട്” – നയനിന്റെ റിലീസ് നീട്ടി പൃഥ്വിരാജ്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് നയൻ . പ്രിത്വിരാജിന്റെ പ്രൊഡക്ഷൻ സംരംഭമായ പ്രിത്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചർസും ചേർന്നാണ് നിർമാണം . നവംബർ 16 നു റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയിരിക്കുകയാണ് ഇപ്പോൾ .
പൃഥ്വിരാജ് തന്നെയാണ് റിലീസ് നീട്ടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കണ്ടപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ചിത്രം കുറച്ചു കൂടി മെച്ചപ്പെടുത്താമെന്ന് തോന്നിയെന്നും, അതിനാല്‍ സിനിമ അര്‍ഹിക്കുന്ന പൂര്‍ണതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിഎഫ് എക്സ് വര്‍ക്കുകളാണ് മെച്ചപ്പെടുത്താനുള്ളത്. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുമെന്നും പൃഥിരാജ് വ്യക്തമാക്കി.
പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്മാറിയതിനുശേഷം സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് നിര്‍മ്മാണം. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ പ്രകാശ് രാജ്, വാമിക ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
nine movie release postponed
