Connect with us

അവൈലബിൾ എക്സിക്യൂട്ടീവ് യോഗം ഇന്ന് ; അലൻസിയർ വിഷയത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമോ ?

Malayalam Breaking News

‘അമ്മ സംഘടനയും ഡബ്ള്യു സി സിയും ഇടയുന്നത് ദിലീപ് വിഷയത്തിലാണ്. കഴിഞ്ഞ വര്ഷം നടി കൊച്ചിയിൽ അകാരമിക്കപെട്ട പശ്ചാത്തലത്തിൽ അറസ്റ്റിൽ ആയ ദിലീപ് , പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ഇപ്പോളും കേസ് നടക്കുന്ന സാഹചര്യത്തിൽ കുറ്റാരോപിതനായി തുടരുകയുമാണ്. അങ്ങനെയുള്ള ആളെ എങ്ങനെ ഒരു സംഘടനയുടെ അംഗമാക്കി തുടരും എന്ന ആവശ്യവുമായി ദിലീപിനെതിരെയുള്ള നടപടികളും ‘അമ്മ സംഘടനയിലെ പുരുഷ മേധാവിത്വത്തെ പറ്റിയും ശക്തമായി പ്രതികരിച്ചാണ് ഡബ്ള്യു സി സി രംഗത്തെത്തിയത്.

ഇതിന്റെ പേരിൽ ജഗദീഷിന്റെ പത്രക്കുറിപ്പും സിദ്ദിഖിന്റേയും കെ പി എ സി ലളിതയുടെയും പത്രസമ്മേളനവും ‘അമ്മ സംഘടനക്ക് ഉള്ളിൽ തന്നെ ഭിന്നിപ്പുണ്ടായ സാഹചര്യത്തിൽ പ്രെസിഡന്റായ മോഹൻലാലിൻറെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ അവൈലബിൾ എക്സികുട്ടീവ് കമ്മറ്റി ചേരുകയാണ്.

പക്ഷെ ദിലീപ് വിഷയത്തിൽ എന്ന പോലെ മറ്റൊരു പ്രശനവും ഇപ്പോൾ ഉയർന്നു വന്നിരിക്കുകയാണ്. അലൻസിയറിനെതിരായ ഗുരുതര ലൈംഗീക അതിക്രമ ആരോപണങ്ങൾ സംഘടനാ എങ്ങനെ കൈകാര്യം ചെയ്യുമെന്നും അലൻസിയറിനെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നും ഉറ്റു നോക്കുകയാണ് സിനിമ ലോകം.

amma association available executive committee

More in Malayalam Breaking News

Trending

Recent

To Top