Malayalam Breaking News
നയന്റെ ക്ലൈമാക്സില്‍ പ്രേക്ഷകർക്ക് സംശയം ;മറുപടി നൽകി പൃഥ്വിരാജ്
നയന്റെ ക്ലൈമാക്സില്‍ പ്രേക്ഷകർക്ക് സംശയം ;മറുപടി നൽകി പൃഥ്വിരാജ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥിരാജിന്റെ നയന്‍.ഒരു പരീക്ഷണ ചിത്രമായിട്ടാണ് നയൻ ഇറങ്ങിയത്. സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ട്രെയ്ലറായിട്ടാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ചിത്രം കണ്ടിറങ്ങുന്നവർക്ക് പുതിയൊരു അനുഭവമാണ് പകർന്ന് നൽകുന്നത്. ചിത്രത്തിന്റെ അവസാന ഭാഗം പ്രേക്ഷകരിൽ സംശയത്തിനിടയാക്കിയിട്ടുണ്ട്. സംശയം പ്രേക്ഷകർ നേരിട്ട് ചോദിക്കുകയും ചെയ്തു.
സിനിമ ഒന്നുകൂടി കണ്ടാൽ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ഫെബ്രുവരി 7 ന് പുറത്തു വന്ന ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റല്ലെങ്കിലും പുതിയ രീതിയിലുള്ള അവതരണ ശൈലിയും കണ്ടു മടുക്കാത്ത പ്രമേയവും ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലൈറലാകുന്നത് നയന്റെ ക്ലൈമാക്സിനെ കുറിച്ചാണ്.
ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനന്ദൻ രാമാനുജത്തിന്റെ ഫ്രെമുകളും ശേഖർ മേനോന്റെ പശ്ചാത്തല സംഗീതവും സിനിമയെ വേറിട്ട് നിർത്തുന്നു. മികച്ച റിവ്യൂ ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. മലയാള സിനിമയെ ലോകത്തിന്റെ നിറുകയിൽ അടയാളപ്പെടുത്തുന്ന ചിത്രം എന്ന് തന്നെ നയനെ വിശേഷിപ്പിക്കാം.
nine movie climax
