Malayalam
ഇതെല്ലാം മേക്കപ്പ് ഉള്ള ഫോട്ടോയല്ലേ? ഫോട്ടോയ്ക്ക് വിമർശനം; വ്യക്തത വരുത്തി നിമിഷ സജയൻ
ഇതെല്ലാം മേക്കപ്പ് ഉള്ള ഫോട്ടോയല്ലേ? ഫോട്ടോയ്ക്ക് വിമർശനം; വ്യക്തത വരുത്തി നിമിഷ സജയൻ
ഒരു ടെലിവിഷൻ ചാറ്റ് ഷോയിൽ നടി നിമിഷ സജയൻ നടത്തിയ പ്രസ്താവനകൾ ചര്‍ച്ചയായിരുന്നു. നടി ആനി അവതാരകയായ ഷോയില്‍ മെയ്ക്കപ്പ് ഇടുന്നത് ഇഷ്ടമല്ല എന്ന് നിമിഷ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിമിഷയുടെയും ആനിയുടെയും പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിച്ചിരുന്നു. ഇത് വളച്ചൊടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ് ആനി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നിമിഷയും തന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ്.
വ്യക്തിപരമായി തനിക്ക് മെയ്ക്കപ്പ് ഇഷ്ടമല്ല എന്നും സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഇടുമെന്നാണ് പറഞ്ഞതെന്നും നിമിഷ വ്യക്തമാക്കുന്നു. തന്റെ മെയ്ക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.
നിമിഷയുടെ കുറിപ്പ്:
ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്.
എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്കിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താത്പര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേര് ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു…
എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍ മാഗസിന് ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകയും ചെയ്യും അത് തന്നെ പ്രൊഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്ക്കും മറുപടി നല്കാന് സാധിക്കാതത്തിനാല്‍ ഇവിടെ കുറിപ്പ് നല്ക്കുന്നു
NB: വാക്കുകളിലെ സത്യം മനസിലാക്കി നന്മകള് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക.
