Actress
ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്നാണ് ചോദിക്കുന്നത്, ഫോണില്‍ വിളിച്ച് ചീത്ത വിളിയും!; നിഖില വിമല്‍
ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്നാണ് ചോദിക്കുന്നത്, ഫോണില്‍ വിളിച്ച് ചീത്ത വിളിയും!; നിഖില വിമല്‍
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24*7 ലൂടെയാണ് ദിലീപിന്റെ നായികയായി നിഖില സിനിമയിലേയ്ക്ക് എത്തുന്നത്. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും നായികയായി.
എന്നാല്‍ ഇപ്പോള്‍ നിഖില പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലുലു മാളിലൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്ന് ചോദിക്കുമെന്ന് നിഖില വിമല്‍. മൂന്നര ലക്ഷം രൂപയോ എന്ന് ചോദിച്ചാല്‍ ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നതെന്നും നിഖില പറഞ്ഞു.
ഫഹദിനെ കുറിച്ച് പറയുമ്പോള്‍ തനിക്ക് ഇതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ചിത്രം രണ്ടാഴ്ച ഹൗസ് ഫുള്‍ ആയി ഓടുന്ന സമയത്ത് താന്‍ ഡിപ്രഷന്‍ അടിച്ചു വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്നും എല്ലാദിവസവും ആള്‍ക്കാര്‍ തന്നെ ഫോണ്‍ വിളിച്ചു ചീത്ത വിളിക്കുമായിരുന്നുവെന്നും നിഖില പറഞ്ഞു. പ്രകാശനെ തേച്ചില്ലെ എന്നൊക്കെ പറഞ്ഞിട്ടാണ് ചീത്ത വിളിക്കുന്നത്.
സിനിമയുടെ കഥ സത്യന്‍ അങ്കിള്‍ എന്റെ അടുത്ത് പറയുമ്പോള്‍ ഇത് തേപ്പാണ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. നീ തേപ്പ് അല്ല. പ്രകാശന്റെ പ്രശ്‌നം കൊണ്ടാണ് നീ ഇത് ചെയ്യുന്നത് എന്നാണ് സത്യന്‍ അങ്കിള്‍ പറഞ്ഞതെന്നും നിഖില പറഞ്ഞു. നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് നിഖില വിമല്‍. ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ നടി പിന്നീട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
അരവിന്ദന്റെ അതിഥികള്‍ ഒരു യമണ്ടന്‍ പ്രേമകഥ, ഞാന്‍ പ്രകാഷന്‍, അഞ്ചാം പാതിര, ബ്രോഡാഡി, മധുരം, തുടങ്ങി നിരവധി സിനിമകള്‍ ചെയ്തു. കൊവിഡ് കാലത്തിറങ്ങിയ ജോ ആന്‍ഡ് ജോയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അശോക് സെല്‍വനൊപ്പം പോര്‍ തൊഴില്‍ എന്ന ത്രില്ലറിലും മികച്ച റോളിലാണ് നടി തിളങ്ങിയത്. പബ്ലിക് സ്‌പേസില്‍ ബോള്‍ഡായി തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ മടികാണിക്കാത്ത നടി കൂടിയാണ് നിഖില.
