Connect with us

മോഹൻലാലിൻറെ അഭിനയത്തേയും ഒടിയനെയും ചൊറിഞ്ഞ് നികേഷ് കുമാർ !! മോഹൻലാൽ നൽകിയ മറുപടി തരംഗമാകുന്നു….

Malayalam Breaking News

മോഹൻലാലിൻറെ അഭിനയത്തേയും ഒടിയനെയും ചൊറിഞ്ഞ് നികേഷ് കുമാർ !! മോഹൻലാൽ നൽകിയ മറുപടി തരംഗമാകുന്നു….

മോഹൻലാലിൻറെ അഭിനയത്തേയും ഒടിയനെയും ചൊറിഞ്ഞ് നികേഷ് കുമാർ !! മോഹൻലാൽ നൽകിയ മറുപടി തരംഗമാകുന്നു….

മോഹൻലാലിൻറെ അഭിനയത്തേയും ഒടിയനെയും ചൊറിഞ്ഞ് നികേഷ് കുമാർ !! മോഹൻലാൽ നൽകിയ മറുപടി വൈറലാകുന്നു….

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക….

എങ്ങും ഒടിയൻ മയമാണിപ്പോൾ. ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂസിനെ തള്ളി കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതോടെ കളക്ഷൻ വീണ്ടും കൂടിയിരിക്കുകയാണ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. എന്തായാലും ചിത്രത്തിനെതിരെ പ്രചാരണം നടത്തിയവരും, പോസ്റ്റർ കീറിയവരും, മധുരം വിതരണം ചെയ്‌തവരുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണിപ്പോൾ.

ഇതിനിടയിൽ ന്യൂസിൽ ചർച്ചക്കിടെ ഒടിയനെയും മോഹൻലാലിൻറെ അഭിനയത്തേയും ട്രോളാൻ നോക്കിയ നികേഷ്‌കുമാറിന് മോഹൻലാൽ നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മിക്ക മോഹൻലാൽ ഫാൻസിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇപ്പോൾ ഈ വീഡിയോയാണ് . ഒടിയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചു റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ ഫോണിൽ വിളിച്ചു മോഹൻലാലിൻറെ അഭിപ്രായം ചോദിക്കവേയായിരുന്നു നികേഷ് കുമാറിന്റെ ചൊറിയൽ.

ഒടിയൻ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും, അതൊരു നടന്റെ ധർമ്മമാണെന്നും മോഹൻലാൽ പറഞ്ഞപ്പോൾ, പടം കണ്ട സമയത്ത് “എടുത്ത പണി വേസ്റ്റ് ആയല്ലോ എന്ന തോന്നിയില്ലേ ?!” എന്നായിരുന്നു നികേഷ് കുമാർ ചോദിച്ചത്. അപ്പോ തന്നെ മോഹൻലാൽ എന്തിനാണ് ഇങ്ങനെ ഒക്കെ ചോദിക്കുന്നതെന്നും നിങ്ങൾ പടം കണ്ടോയെന്ന് നികേഷ് കുമാറിനോട് ചോദിക്കുകയും ചെയ്‌തു. പടം കണ്ടു എന്ന നികേഷ് കുമാർ മറുപടി പറഞ്ഞപ്പോൾ എന്നാൽ നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ നിങ്ങളുടെ കൂടെ നിൽക്കാം എന്നായിരുന്നു മോഹൻലാൽ തിരിച്ചു പറഞ്ഞത്. ഇളിഭ്യനായി “പണി നടക്കട്ടെ” എന്ന വാചകം പറഞ്ഞു നികേഷ് അപ്പോൾ തന്നെ ചർച്ച അവസാനിപ്പിക്കുകയും ചെയ്‌തു.

Nikesh Kumar against Odiyan

More in Malayalam Breaking News

Trending

Recent

To Top