Connect with us

വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറിയതിനെ കുറിച്ച് മഞ്ജു വാരിയർ!!

Malayalam Breaking News

വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറിയതിനെ കുറിച്ച് മഞ്ജു വാരിയർ!!

വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറിയതിനെ കുറിച്ച് മഞ്ജു വാരിയർ!!

വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറിയതിനെ കുറിച്ച് മഞ്ജു വാരിയർ!!

റിലീസിന് മുൻപ് ലഭിച്ച സ്വീകാര്യത ഒടിയൻ എന്ന സിനിമയ്ക്കോ ശ്രീകുമാർ മേനോൻ എന്ന സംവിധായകനോ ലഭിച്ചില്ല. സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധങ്ങളും മോശം കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ റിലീസ് ചെയ്തു ദിവസങ്ങൾ പിന്നിടുമ്പോൾ ആ കാര്മേഘങ്ങളൊക്കെ ഒഴിയുകയാണെന്നാണ് മഞ്ജു വാര്യർ പറയുന്നത് .

മോഹൻലാലും മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭവുമായിരുന്നു ഇത്. ഇത്തരം പ്രചാരണങ്ങൾ പക്ഷെ സിനിമയെ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് മൂന്നു ദിവസം കൊണ്ട് നേടിയ 60 കോടി. ഈ സന്തോഷത്തിനിടയിലാണ് മഞ്ജു വാര്യരുടെ പ്രതികരണം.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ;

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

facebook post by manju warrier about odiyan movie success

More in Malayalam Breaking News

Trending