News
ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് അന്തരിച്ചു
ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് അന്തരിച്ചു
സിനിമാലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് സിനിമയിലെ എക്കാലത്തേയും മികച്ച നൃത്ത സംവിധായകരിലൊരാളായ
സരോജ് ഖാന് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് കുടുംബ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ 20നാണ് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സരോജ് ഖാനെ ബന്ദ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബോളിവുഡ് സിനിമയിലെ മികച്ച നൃത്ത സംവിധായകരിലൊരാളായിരുന്ന സരോജ് ഖാന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. വിവേക് രഞ്ജന്‍ അഗ്നിഹോത്രി, നിമ്രത് കൗര്‍, അക്ഷയ് കുമാര്തുടങ്ങി നിരവധി പേരാണ് ട്വിറ്ററിലൂടെ സരോജ് ഖാന് ആദരാഞ്ജലി നേർന്നത്.
നിർമല നാഗ്പാൽ എന്നാണ് സരോജ് ഖാന്റെ യഥാർഥ പേര്. നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ രണ്ടായിരത്തിൽ അധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്തു. ‘ദി മദർ ഓഫ് ഡാൻസ്/ കോറിയോ ഗ്രാഫി ഇൻ ഇന്ത്യ’ എന്നാണ് സരോജ ഖാൻ അറിയപ്പെടുന്നത്. പ്രേക്ഷ മനസ്സില്‍ പതിഞ്ഞ നിരവധി ഗാനങ്ങളുടെ നൃത്തച്ചുവടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സരോജ് ഖാനായിരുന്നു. നാല് പതിറ്റാണ്ടായി നൃത്തരംഗത്ത് സജീവമായിരുന്നു അവര്‍. 2000 ലധികം ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്യാനുള്ള ഭാഗ്യവും സരോജ് ഖാന് ലഭിച്ചിട്ടുണ്ട്.
നസറാന’ എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്റെ സിനിമാ പ്രവേശനം. നൃത്ത സംവിധായകൻ ബി. സോഹൻലാലിന്റെ മാർഗനിർദേശപ്രകാരം ‘മധുമതി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹനർത്തകിയായി. കുറച്ച് വർഷത്തോളം അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ച സരോജ്, ‘ സ്വതന്ത്ര നൃത്ത സംവിധായികയായി.
മിസ്റ്റർ ഇന്ത്യയിലെ ‘ഹവ ഹവായ്’എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്.ബോളിവുഡിലെ എന്നും ഹിറ്റായ എക് ദോ ദീന്, ജോളി കെ പീച്ചെ ക്യാഹെ.. എന്നീ ഗാനങ്ങള്‍ക്ക് നൃത്ത ചുവട് ഒരുക്കിയത് സരോജ് ആണ്. കലങ്ക് ആണ് അവസാന ചിത്രം. സരോജ് തന്നെ തന്റെ ഇഷ്ട നടിയായി വിശേഷിപ്പിക്കുന്ന മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും മാസ്റ്റര്‍ ജി എന്നാണ് സരോജ് ഖാനെ വിളിക്കാറുണ്ടായിരുന്നത്.
ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ബോളിവുഡിലെ നൃത്തരംഗത്ത് നാല് പതിറ്റാണ്ടോളം സാന്നിധ്യമായ സരോജ് ഖാന്. രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്ക്കായിരുന്നു ദേശീയ പുരസ്കാരം നേടിയത്.
സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. ഹമീദ് ഖാന്, ഹിന ഖാന്, സുകന്യ ഖാന് എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കും.
