Connect with us

മക്കള്‍ സ്വസ്ഥത കൊടുത്തിട്ടില്ല, സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി;തിലകനെക്കുറിച്ച് ആരും അറിയാത്ത കഥകൾ!

News

മക്കള്‍ സ്വസ്ഥത കൊടുത്തിട്ടില്ല, സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി;തിലകനെക്കുറിച്ച് ആരും അറിയാത്ത കഥകൾ!

മക്കള്‍ സ്വസ്ഥത കൊടുത്തിട്ടില്ല, സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി;തിലകനെക്കുറിച്ച് ആരും അറിയാത്ത കഥകൾ!

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ തിലകന്‍. അത്രത്തോളം ഓരോ വേഷവും വ്യത്യസ്തമാക്കുകയും സിനിമയുടെ സിലബസിലേക്ക് എഴുതിച്ചേര്‍ക്കുകയും ചെയ്‍തിരുന്നു തിലകന്‍.
അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.എന്നാൽ ജീവിതത്തില്‍ ഏറെ വിഷമതകള്‍ മഹാനടന്‍ തിലകന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ്.തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചുഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.

തിലകന്‍ ചേട്ടന് മക്കളില്‍ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും ഷമ്മിയാണ്.എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്‌ടമായിരുന്നു. തന്റെ പിന്‍ഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.തിലകന്‍ ചേട്ടന് മക്കള്‍ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യന്‍ മരിച്ചത്. സ്വന്തം ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി.
സമ്ബത്തിലാണ് മക്കള്‍ക്ക് നോട്ടം; നമ്മളെ വേണ്ട.അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല. കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഇതായിരുന്നു.

അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്റെ വരവ്. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

ABOUT THILAKAN

More in News

Trending

Recent

To Top