Connect with us

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു!

News

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു!

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു!

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് 18കാരിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ പരാതി. പൊലീസില്‍ നല്‍കിയ പരാതിയില്‍ സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.

ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ പോകുന്നത് പെണ്‍കുട്ടി പതിവാക്കിയിരുന്നു.

ഇതിനിെടയാണ് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ABOUT FILM INDUSTRY

More in News

Trending

Recent

To Top