News
‘ഞങ്ങള്‍ക്ക് മധുര 16’; കോവിഡിനിടയിലും സന്തോഷം പങ്കിട്ട് രാകുല്‍ പ്രീത് സിംങ്
‘ഞങ്ങള്‍ക്ക് മധുര 16’; കോവിഡിനിടയിലും സന്തോഷം പങ്കിട്ട് രാകുല്‍ പ്രീത് സിംങ്
തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്ക്കുന്ന നടി രാകുല്‍ പ്രീത് സിംങിന് കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥീരികരിച്ചത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും താന്‍ സ്വയം ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. വിശ്രമം എല്ലാം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഷൂട്ടിന് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നതെന്നും ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധയമാകണണം എന്നും രാകുല്‍ ട്വീറ്റ് ചെയ്തു.
ഇതിനിടയിലും തന്റെ ഇന്‍സ്റ്റഗ്രാം പേജ് 16 മില്ല്യണ്‍ ഫോളോവേഴ്സ് ആയതിന്റെ സന്തോഅഷ്വാര്ത്തയും താരം അറിയിച്ചു. ‘ഞങ്ങള്‍ക്ക് മധുര 16′. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാതിരിക്കാനാവില്ല. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാന്‍ എന്റെ ഏറ്റവും മികച്ചത് നല്കാന് തുടര്‍ന്നും ശ്രമിക്കും. ഏവരോടും ഒത്തിരി സ്നേഹം. സുരക്ഷിതരായിരിക്കൂ’ എന്നാണ് 16 എന്നുള്ള ബലൂണ്‍ പിടിച്ചുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് നടി പറഞ്ഞത്.
