News
മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവ്; പ്രാര്‍ത്ഥനയോടെ കുടുംബവും ആരാധകരും
മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവ്; പ്രാര്‍ത്ഥനയോടെ കുടുംബവും ആരാധകരും
ഏവരെയും ഒന്നടങ്കം വിഷമിപ്പിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു മേഘ്ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്ന രാജിന് പ്രതീക്ഷയേകിയത് കുഞ്ഞതിഥിയുടെ വരവായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു ധ്രുവയോട് പറഞ്ഞിരുന്നു. ഇതിനിടയ്ക്കാണ് അപ്രതീക്ഷിതമായി അമ്മയക്കും കുഞ്ഞിനും കോവിഡ് ബാധിച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. മേഘ്നയുടെ അമ്മയായ പ്രമീല ജോഷായിക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന് സുന്ദര്‍രാജും ആശുപത്രിയിലാണ്. പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു താരം.
സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയും ആശുപത്രിയിലുമെല്ലാം ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ ഫോട്ടോയുണ്ടായിരുന്നു. കുഞ്ഞതിഥിയെ ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിരുവിന്റേയും മേഘ്നയുടേയും എന്ഗേജ്മന്റ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്. മരുമകന് തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്നയുടെ പിതാവ് പറഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമായി കുടുംബാത്തിലുള്ളവരുടെ മുഖത്ത് ഇപ്പോഴാണ് പുഞ്ചിരി കാണുന്നതെന്നായിരുന്നു അര്ജുന് സര്‍ജ പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങിന് ശേഷമായി മേഘ്ന രാജ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.
about megna raj
