News
ഡേര്‍ട്ടി പിക്ചര്‍ താരത്തെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്തായി ഒഴിഞ്ഞ മദ്യക്കുപ്പികള്‍
ഡേര്‍ട്ടി പിക്ചര്‍ താരത്തെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്തായി ഒഴിഞ്ഞ മദ്യക്കുപ്പികള്‍
ബംഗാളി നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡേര്‍ട്ടി പിക്ചറിലൂടെ ശ്രദ്ധേയയായ ആര്യ ബാനര്‍ജി(33)യെയാണ് കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. ആര്യയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകായണ്. ഇതിനു ശേഷം മാത്രേമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. റൂമില്‍ നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആര്യ അയല്പക്കക്കാരോട് ആരോടും അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഒരു നായ മാത്രമാണ് കൂടെയുള്ളത്.
അന്തരിച്ച സിത്താര്‍ കലാകാരന് നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ. സഹോദരി സിംഗപ്പൂരിലാണ് സ്ഥിര താമസം. വിദ്യാ ബാലന് നായികയായ ഡേര്‍ട്ടി പിക്ചറാണ് ആര്യയുടെ ശ്രദ്ധേയ ചിത്രം. ചിത്രത്തില്‍ ഷക്കീല എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ലവ് സെക്സ് ഓര് ദോക എന്ന ചിത്രത്തിലും ആര്യ അഭിനയിച്ചിരുന്നു.
