News
ചർച്ചയ്ക്ക് ഫലം കണ്ടു; ആറ് മാസത്തിന് ശേഷം സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തുറക്കുന്നു
ചർച്ചയ്ക്ക് ഫലം കണ്ടു; ആറ് മാസത്തിന് ശേഷം സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തുറക്കുന്നു
Published on
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയേറ്ററുകള്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാന്‍ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി.
വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.
ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്സിന് പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.
Continue Reading
You may also like...
Related Topics:news
