Connect with us

മകന് പിന്നാലെ ഷാരൂഖിന്റെ മകളും തുറങ്കിലേക്ക്? ആ ബന്ധം നടുക്കി എന്തും സംഭവിക്കാം… കാര്യങ്ങൾ പോകുന്ന പോക്ക്.. സുഹാനയെ പൊക്കുമോ?

News

മകന് പിന്നാലെ ഷാരൂഖിന്റെ മകളും തുറങ്കിലേക്ക്? ആ ബന്ധം നടുക്കി എന്തും സംഭവിക്കാം… കാര്യങ്ങൾ പോകുന്ന പോക്ക്.. സുഹാനയെ പൊക്കുമോ?

മകന് പിന്നാലെ ഷാരൂഖിന്റെ മകളും തുറങ്കിലേക്ക്? ആ ബന്ധം നടുക്കി എന്തും സംഭവിക്കാം… കാര്യങ്ങൾ പോകുന്ന പോക്ക്.. സുഹാനയെ പൊക്കുമോ?

മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മകൻ ആര്യന്‍ ഖാനെ കാണുന്നതിനായി ഷാരൂഖ് ഖാൻ ജയിലിൽ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ആര്യന് മുംബൈ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നു അതിന് പിന്നാലെയാണ് ജയിലിൽ മകനെ കാണാൻ ഷാരൂഖ് എത്തിയത്.

എന്നാൽ താരം മകനെ കാണാൻ ജയിൽ എത്തിയതോടെ അപ്രതീക്ഷിതമായി കാര്യങ്ങളാണ് ഷാരൂഖിന്റെ വസതിയായ മന്നത്തിൽ ഇന്നലെ സംഭവിച്ചത്.എൻസിബി ഉദ്യോഗസ്ഥർ നടന്റ ബാദ്രയിലെ വസതിയിൽ എത്തി റെയ്ഡ് നടത്തി. കൂടാതെ യുവതാരം അനന്യ പാണ്ഡെയുടെ വസതിയിലും എൻസിബി റെയ്ഡ് നടത്തി. ആര്യന്റെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് അനന്യയുടേയും ഷാരൂഖിന്റേയും വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയത്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ നടിക്ക് വാട്‌സ് ആപ്പ് ചാറ്റ് അയച്ചിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍സിബി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇതിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

നടൻ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയും മകളാണ് 22കാരിയായ അനന്യ. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്തായ അനന്യ. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അനന്യയുടെ പിതാവ് ചങ്കി പാണ്ഡെ.

ഷാരൂഖിന്റെ മകള്‍ സുഹാനയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് അനന്യ പറഞ്ഞിട്ടുണ്ട്. എന്നാൽ ആര്യനെ ലഹരി കുപ്പിയിലാക്കിയ നടി അനന്യ ചില്ലറക്കാരിയല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെ 2019ലാണ് അനന്യ പാണ്ഡെ വെള്ളിത്തിരയില്‍ എത്തിയത്. അധികം സിനിമകളില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ അനന്യ പാണ്ഡെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ അനന്യ ബോളിവുഡ് സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തു

ബോളിവുഡ് താരങ്ങളുടെ മക്കൾ അടിച്ച് പൊളി തുടങ്ങിയിട്ട് കാലം കുറെയായി. മാരകമയക്കുമരുന്ന ഉപയോഗിച്ചിട്ടാണ് മിക്ക ബോളിവുഡ് താരങ്ങളുടെയും മക്കൾ മയക്കുമരുന്നിൽ ആറാടുന്നത് ഷാരൂഖാന്റെ മകൻ ആര്യൻഖാനും മകൾ സുഹാനയും തകർത്താടിയത് അനന്യയ്ക്ക് ഒപ്പമുള്ള പുതുമുഖ നടിനടന്മാരുടെ കൂടെയാണ്. ആര്യന്റെ സഹോദരി സുഹാനയുമായും അടുത്ത ബന്ധമുണ്ടെന്നും അവൾ എന്റെ ആത്മസുഹൃത്താണെന്ന് താരം തന്നെ പറഞ്ഞു കഴിഞ്ഞു. ഇതിനോടകം ആര്യനെ എൻ സി ബി പൊക്കിയ സ്ഥിതിയ്ക്ക് സുഹാനയേയും പൊക്കുമോയെന്നാണ് ഇപ്പോൾ സിനിമ ലോകം ചർച്ച ചെയ്യുന്നത്. സുഹാനയെ എൻ സി ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വരുത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട് .

തന്റെ അരങ്ങേറ്റ സമയത്ത് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് അനന്യ മനസ് തുറക്കുന്നുണ്ട്. ”ഞങ്ങള്‍ ഒരുപാട് അസ്വാഭാവികമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഷാരൂഖ് സര്‍ എന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങള്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ വീഡിയോ എടുക്കും. ഞങ്ങളാണ് ഏറ്റവും മികച്ച അഭിനേതാക്കള്‍ എന്ന് തോന്നിപ്പിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹം ആ വീഡിയോ കാണിച്ച് നോക്കൂ ഇവര്‍ ചെയ്തത് എന്ന് പറഞ്ഞ് കാണിക്കുമായിരുന്നു” എന്നാണ് അനന്യ പറഞ്ഞത്

ഷാരൂഖ് ഖാന്‍ തന്റെ രണ്ടാമത്തെ അച്ഛന്‍ ആണെന്ന് വരെ അനന്യ പറയുകയുണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോകുമായിരുന്നു. സിനിമ മേഖലയില്‍ നിന്നുമുള്ളവരില്‍ സുഹാനയും സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയും മാത്രമാണ് എന്റെ സുഹൃത്തുക്കള്‍. ഞങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്” എന്നാണ് അനന്യ പറഞ്ഞത്.

അതേസമയം അനന്യയെ ചോദ്യ ചെയ്യാനായി കഴിഞ്ഞ ദിവസം എന്‍സിബി വിളിച്ചു വരുത്തിയിരുന്നു. അച്ഛന്‍ ചങ്കി പാണ്ഡെയ്‌ക്കൊപ്പമാണ് അനന്യ എന്‍സിബി ഓഫീസിലെത്തിയത്. ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റ് പരിശോധിച്ചതിന് പിന്നാലെയായിരുന്നു അനന്യയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ഇന്നലെ രണ്ട് മണിക്കൂറോളം നേരം അനന്യയെ ചോദ്യം ചെയ്തിരുന്നു

ചോദ്യം ചെയ്യൽ ഇന്നും തുടരും. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി റെയ്ഡ് നടത്തിയതും ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആര്യൻ ഖാനെതിരായ ശക്തമായ തെളിവുകളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

More in News

Trending

Recent

To Top