News
ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്
ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്
Published on
ടോക്കിയോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. പ്രൊഡക്ഷന്‍ കമ്പനി ചെയര്‍പേഴ്സണും പ്രശസ്ത നാടകകൃത്തുമായ എം.എം. മനോബിയാണ് ഇക്കാര്യം അറിയിച്ചത്.
ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ നോങ്പോക് ഗ്രാമത്തിലുള്ള ചാനുവിന്റെ വീട്ടില്‍ വെച്ചാണ് ധാരണാപത്രം ഒപുവെച്ചത്.
ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. അഭിനേത്രിയെ നിശ്ചയിച്ച് കഴിഞ്ഞ ശേഷം ചാനുവിന്റെ ജീവിതരീതിയും മറ്റും പഠിക്കാനായി പരിശീലനം നല്‍കും.
ആറ് മാസത്തിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി മെഡല്‍ നേടിയത്.
സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തികച്ചും അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ....
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ കോടതി വിധി ലംഘിച്ച് റിപ്പോർട്ടർ ന്യൂസ് ചാനൽ പുറത്തുവിട്ടെന്നാരോപിച്ച് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യുസിസി....
മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ ഒരിക്കലും...
1990 കളിൽ നിരവധി ആരാധകരുണ്ടായിരുന്ന, ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ഗോവിന്ദ. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അന്ന് നടന്റെ...