Connect with us

ശ്രദ്ധ കപൂറിന്റെ ചിത്രം വൈറൽ! ആ സ്വകാര്യ ചാറ്റുകൾ പുറത്ത്

News

ശ്രദ്ധ കപൂറിന്റെ ചിത്രം വൈറൽ! ആ സ്വകാര്യ ചാറ്റുകൾ പുറത്ത്

ശ്രദ്ധ കപൂറിന്റെ ചിത്രം വൈറൽ! ആ സ്വകാര്യ ചാറ്റുകൾ പുറത്ത്

രണ്‍ബിര്‍ കപൂറിനൊപ്പം പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടി ശ്രദ്ധ കപൂര്‍ ഇപ്പോള്‍. ഇതിനിടെ പാപ്പരാസി ക്ലിക്ക് ചെയ്ത താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. താരത്തിന്റെ വാട്‌സ്ആപ്പ് ചാറ്റ് വ്യക്തമാകുന്ന ചിത്രമാണ് ചര്‍ച്ചയാകുന്നത്.

മൂന്ന് ചുവപ്പ് ഹാര്‍ട്ട് ഇമോജികളാണ് ചാറ്റ് ചെയ്യുന്ന ആളുടെ പേരിന്റെ സ്ഥാനത്ത് കാണാനാവുക. ”നിങ്ങളെ പോലെയൊരാളെ ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടില്ല, ഏതു സാഹചര്യത്തിലും നിങ്ങള്‍ എന്റെയൊപ്പം ഉണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ചതിന് നന്ദി” എന്നൊക്കെയാണ് ഫോണിലെ വാചകങ്ങള്‍.

ഈ സ്‌ക്രീന്‍ സൂം ചെയ്ത് കാണിച്ചാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങളോട് ശ്രദ്ധ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ”സുഹൃത്തുക്കളേ, ഈ ചാറ്റിംഗ് ആപ്പിന്റെ ഇന്റര്‍ഫേസ് വ്യാജമാണ്, അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡാണ്” എന്ന് ഒരു ആരാധകന്‍ കുറിച്ചു.

ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പറഞ്ഞ് ചിലര്‍ പാപ്പരാസികളെ വിമര്‍ശിക്കുന്നുമുണ്ട്. ചിത്രം സിനിമയിലെ ഒരു രംഗമാണെന്നും ചാറ്റുകള്‍ തിരക്കഥയെന്നും മറ്റു ചിലര്‍ വാദിക്കുന്നുണ്ട്. സിദ്ധാര്‍ഥ് മല്‍ഹോത്ര, ടൈഗര്‍ ഷ്രോഫ് എന്നിവരുമായി ശ്രദ്ധ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നടന്‍ രോഹന്‍ ശ്രേഷ്ഠയുമായി ഡേറ്റിംഗിലാണെന്നും പ്രചരിച്ചിരുന്നു.

More in News

Trending