News
ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി; നെട്ടോട്ടമോടി കങ്കണ
ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി; നെട്ടോട്ടമോടി കങ്കണ
മാനനഷ്ടക്കേസിൽ വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി. ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടൽ. അന്ധേരി മെട്രോപ്പൊലിറ്റൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടർച്ചയായി ഹാജരാതിരുന്നതോടെയാണ് താരത്തിന് കോടതി രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്.
ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അതേസമയം കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കോടതിയില്‍ ഹാജരാകുന്നത് സ്ഥിരമായി ഒഴിവാക്കിത്തരണമെന്ന് കങ്കണയുടെ അഭിഭാഷകന് കോടതിയോട് അപേക്ഷിച്ചു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കങ്കണ അറിയിച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.
